‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തടവുകാർക്കും കുടുംബത്തിനും കൈത്താങ്ങായി ദുബായ് പൊലീസ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തടവുകാർക്കായി ദുബായ് പൊലീസ് ചെലവഴിച്ചത് 2.6 കോടി ദിർഹമാണ്. തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന്റെയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി...
വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിച്ച 800 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി വിജയ്. തിരുനെൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകിയത്. വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ടനുഭവിച്ച കുടുംബങ്ങളെ വിജയിയുടെ ഫാൻസ് അസോസിയേഷൻ തിരഞ്ഞെടുക്കുകയായിരുന്നു. അവർക്കാണ്...
പ്രകൃതി ദുരന്തങ്ങളുടേയും യുദ്ധക്കെടുതികളുടേയും ലോകത്ത് മാനുഷിക മുഖവുമായെത്തുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യുഎഇ. അർഹരായവർക്ക് മാനുഷിക സഹായമെത്തിക്കുക എന്നത് പൈതൃകവും പാരമ്പര്യമായാണ് യുഎഇ കാണുന്നത്. ലോകത്തിൻ്റെ ഏത് കോണിലും പ്രകൃതി ദുരന്തത്തിലും യുദ്ധക്കെടുതിയിലും വലയുന്ന...
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ. മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളാണ് ഇന്ത്യൻ വ്യോമസേന വിമാനത്തില്‍ കയറ്റി അയച്ചത്. പലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍...
റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്ന് സഹായഹസ്തവുമായി യുഎഇ. യുക്രെയ്നിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി 23 ആംബുലൻസുകളാണ് യുഎഇ സംഭാവന ചെയ്തത്. ആംബുലൻസുകളുമായുള്ള ചരക്കുകപ്പൽ യുക്രെയ്നിലേയ്ക്ക് പുറപ്പെട്ടു. വിദേശ സഹായപദ്ധതിയുടെ ഭാഗമായി 50...
സുഡാൻ അഭയാർത്ഥികൾക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ. സംഘർഷം കാരണം നാടുവിട്ട സുഡാനി അഭയാർത്ഥികൾക്ക് ഭക്ഷണവുമായി യുഎഇ വിമാനം ഛാദിലെത്തി. സംഘർഷത്തേത്തുടർന്ന് നിരവധി സുഡാനികളാണ് അയൽരാജ്യമായ ഛാദിൽ അഭയംതേടിയിരിക്കുന്നത്. ഇവരെ സഹായിക്കുന്നതിനായാണ് ഭക്ഷണപ്പൊതികളുമായി യുഎഇ...