‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അടുത്തിടെ പെയ്ത കനത്ത മഴയിൽ കാർഡ് സ്റ്റണ്ട് നടത്തിയതിന് ഒമ്പതോളം വാഹനങ്ങൾ റാസൽഖൈമ പോലീസ് പിടിച്ചെടുത്തു. മസ്റ, മിന അൽ അറബ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പിടികൂടിയത്. കൂടാതെ ആറ് വാഹനങ്ങളുടെ ഡ്രൈവർമാർ മസ്റയിൽ...
യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴയും പ്രതികൂലമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം മുതൽ...
യുഎഇയിൽ വരും ദിവസങ്ങളിലായി കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും താപനിലയിൽ കുറവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏത് സംഭവങ്ങൾക്കും പ്രതികരണ ടീമുകൾ പൂർണ്ണമായി സജ്ജരാണ്. ഇക്കാര്യം ഉറപ്പാക്കാൻ...
യുഎഇയിൽ ഫെബ്രുവരി 25,26 തിയ്യതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറ് നിന്ന് ഉത്ഭവിക്കുന്ന ഉപരിതല ന്യൂനമർദത്തിൻ്റെ സ്വാധീനമാണ് ഈ ദിവസങ്ങളിൽ രാജ്യത്തെ ബാധിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ്...
ഒമാനിൽ ശക്തമായ മഴ തുടരുകയാണ്. കനത്തമഴയിൽ ഉണ്ടായ ഒഴുക്കിൽപെട്ട് ആലപ്പുഴ സ്വദേശി മരിച്ചതായാണ് റിപ്പോർട്ട്. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവമുണ്ടായത്.
അതേസമയം മരണപ്പെട്ടയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ മരിച്ചയാളുടെ മൃതേദഹം അപകടം...
യുഎഇയിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഡ്രൈവിംഗ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ എപ്പോഴും പാലിക്കണമെന്ന് ഡ്രൈവർമാരെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ.
2023 മെയ് മാസത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം കാലാവസ്ഥയുമായി ബന്ധപ്പെട്ട് മൂന്ന്...