‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ ജൂലൈ പകുതിയോടെ വേനൽക്കാലം കൊടുമുടിയിലെത്തുമെന്നും താമസക്കാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം. താപനില 50 ഡിഗ്രി സെൽഷ്യസ് മറികടന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച തന്നെ യുഎഇയിയുടെ തീര പ്രദേശങ്ങളിൽ മെർക്കുറി 50...
യുഎഇയിൽ താപനില ദിനംപ്രതി വർധിക്കുകയാണ്. ചൂട് സഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് യുഎഇ നിവാസികൾ. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതരുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ഇന്നലെ...
യുഎഇയിലെ ചൂടേറിയ താപനില ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ചൂടുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. ചൂട് സ്ട്രോക്ക്, ചൂട് ക്ഷീണം എന്നിവയുടെ കേസുകൾ വർദ്ധിക്കുന്നതിനാൽ നിരന്തരമായ...
വേനൽചൂടിൽ വെന്തുരുകുകയാണ് സൗദി അറേബ്യ. താപനില 48 ഡിഗ്രി സെൽഷ്യസിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
റിയാദിലും മക്ക-മദീന നഗരങ്ങളിലുമാണ് നിലവിൽ ചൂട് ശക്തമാകുന്നത്. 45 മുതൽ 47...
യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് തൊട്ടടുത്തെത്തി. ഇന്ന് താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചില തീരപ്രദേശങ്ങളിൽ ശനി രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം ഉള്ളതായിരിക്കുമെന്നും വാഹനമോടിക്കുന്നവർ...
വേനൽച്ചൂടിൽ ചുട്ടുപൊളളി കേരളം. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36...