‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: health

spot_imgspot_img

ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാല്‍ കുഞ്ഞിന്റെ നിറം വര്‍ദ്ധിക്കുമോ! ഇതിന്റെ പിന്നിലെ യാഥാർത്ഥ്യമെന്ത്?

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യഞ്ജനം ഏതാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. മികച്ച ഔഷധഗുണമുള്ള കുങ്കുമപ്പൂവ് തന്നെയാണ്. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്. തയാമിന്റെയും റിബോഫവിന്റെയും സാന്നിദ്ധ്യമാണ് ഇതിനെ...

ഡ്രൈ ഫ്രൂട്ട്സ് ശീലമാക്കിയാൽ യുവത്വം നിലനിർത്താം! എങ്ങിനെയെന്നല്ലേ?

പ്രായം കൂടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. വാര്‍ധക്യം എന്നത് ശരീരത്തോടൊപ്പം മനസിനെയും തളര്‍ത്തുന്ന ഒന്നാണ്. പ്രായത്തെ നമുക്ക് തടഞ്ഞു നിര്‍ത്താനാന്‍ കഴിയില്ലെങ്കിലും ആരോഗ്യത്തെയും ചര്‍മത്തെയും പ്രായം ബാധിക്കാതിരിക്കാനായി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍...

ഫെബ്രുവരി 14 മുതൽ 28 വരെ വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം: കുഞ്ഞുങ്ങളിൽ വയറിളക്ക രോഗം പ്രതിരോധിക്കാം

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ...

അബുദാബിയിൽ സാമ്പത്തിക തട്ടിപ്പിനായി രേഖകളിൽ തിരിമറി നടത്തിയ ആരോഗ്യ സ്ഥാപനങ്ങൾ പൂട്ടിച്ചു

അബുദാബിയിൽ സാമ്പത്തിക തട്ടിപ്പിനായി രേഖകളിൽ തിരിമറി നടത്തിയ രണ്ട് ആരോ​ഗ്യ സ്ഥാപനങ്ങൾ പൂട്ടിച്ചു. ഒരു ഡോക്ടറെ സർവീസിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. രേഖകളിൽ തിരിമറി നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്...

കുവൈറ്റിലേക്കുളള നഴ്സിംഗ് റിക്രൂട്ട്മെൻ്റിന് ഇടനിലക്കാരില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈത്തിലേക്കുളള നഴ്‌സിങ് റിക്രൂട്ട്മെൻ്റുകൾക്ക് ഇടനിലക്കാരില്ലെന്ന് വ്യക്തമാക്കി കുവൈത്ത്ആരോഗ്യ മന്ത്രാലയം. 2018 മുതൽ നഴ്‌സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതത് രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് നഴ്സ് ജോലിക്കായി അപേക്ഷകൾ...

ദുബായിലെ ‘ഹെൽത്ത് ആൻഡ് ഹാപ്പിനസ്’ മത്സരത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ‘ഹെൽത്ത് ആൻഡ് ഹാപ്പിനസ്’ മത്സരത്തിൽ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വിവിധ ജീവിതശൈലി രോഗങ്ങൾ...