‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: health

spot_imgspot_img

ആരോ​ഗ്യ മേഖലയ്ക്ക് ഒരു കൈത്താങ്ങ്; അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിന് ഇന്ന് തുടക്കം

അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിന്റെ ആദ്യ പതിപ്പിന് ഇന്ന് തുടക്കം. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് സംഘടിപ്പിക്കുന്ന പരിപാടി ആഗോള ആരോഗ്യ പരിചരണ മേഖലയുടെ ഭാവി വളർത്തുന്നത് ലക്ഷ്യംവെച്ചാണ് സംഘടിപ്പിക്കുന്നത്. അബുദാബി...

യുഎഇയിൽ പകർച്ചവ്യാധികൾ പെരുകുന്നു; ജലജന്യ രോഗങ്ങളാൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർധനവ്

യുഎഇയിൽ ശക്തമായ മഴ പെയ്തതിന് പിന്നാലെ പകർച്ചവ്യാധികൾ പെരുകുകയാണ്. കൊതുകുകൾ പരത്തുന്ന ജലജന്യ രോഗങ്ങൾ വർധിക്കുന്നതിനാൽ നിരവധി പേരാണ് ദിവസേന ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ജലദോഷം, ടൈഫോയ്ഡ്,...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു. നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീണ താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് താരം....

അബ്ദുൾ നാസർ മഅ്ദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅ്ദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച്...

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അങ്ങനെ ചെയ്യരുത്, കാരണം ഇതാണ്

ചൂട് അസഹനീയമായതോടെ വെന്തുരുകുകയാണ് ജനം. ചൂടിനെ അതിജീവിക്കുന്നതിനായി തണുത്ത വെള്ളവും പഴവർ​ഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. നോമ്പ് കാലം കൂടിയായതോടെ തണ്ണിമത്തൻ പ്രധാനപ്പെട്ട ഒരു വിഭവവുമായി...

‘ശസ്ത്രക്രിയ വിജയകരം, തിരിച്ചുവരവിന്റെ പാതയില്‍’; ആശുപത്രി ചിത്രം പങ്കുവെച്ച് മുഹമ്മദ് ഷമി

കുറച്ച് നാളുകളായി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രിയപ്പെട്ട താരം മുഹമ്മദ് ഷമിക്ക് വേണ്ടിയുള്ള പ്രാ‍ർത്ഥനയിലാണ്. ഇടത് കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് ചികിത്സയിലായ താരം യുകെയിൽ ശസ്ത്രക്രിയയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇപ്പോൾ ആശുപത്രി ചിത്രത്തോടൊപ്പം തന്റെ ശസ്ത്രക്രിയ...