‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം നാളെ. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ഇന്ന് മിനായിൽ തങ്ങും. മിനാ താഴ്വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ പ്രാർത്ഥനകൾ ഉരുവിട്ട് ഇന്ന് സൂര്യാസ്തമനത്തോടെ അറഫ ലക്ഷ്യമാക്കി...
വൻ സുരക്ഷാ വലയത്തിൽ ഹജ്ജിനായി ഒരുങ്ങി മക്ക. ഹജ്ജ് കർമ്മത്തിനിടെ അനിഷ്ട സംഭവങ്ങൾ തടയാൻ കർശനമായ പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് മക്കയിലും സമീപപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഹജ്ജ് സുരക്ഷാ സേനയുടെ...
ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങളെകുറിച്ച് വിവരിക്കുന്ന പ്രദർശനം മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ ആരംഭിച്ചു. സുരക്ഷ വർധിപ്പിക്കുകയും സുഗമമായി ഹജ്ജ് നിർവഹിക്കുകയും ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രദർശനത്തിലൂടെ കണ്ടറിയാം.
ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ...
ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. 17 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് സസ്പെന്റ് ചെയ്തിരുന്നത്. ഇതിൽ കേരളത്തിൽനിന്നുള്ള 12 ഹജ്ജ്...