‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹജ്ജിന് എത്തിയ മലയാളിയെ 14 ദിവസമായിട്ടും കണ്ടെത്താൻ കഴിയാതെ സൗദി പോലീസ്. മക്കയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ മലയാളി വയോധികന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് പോലീസും ബന്ധുക്കളും. മലപ്പുറം വളാഞ്ചേരി, പെങ്ങകണൂർ...
ഈ വർഷത്തെ ഹജ്ജ് അവസാനിച്ചപ്പോൾ തീർഥാടകരെ സേവിക്കാനിറങ്ങിയ മലയാളി പെൺകുട്ടി എല്ലാവരുടെയും മനംകവർന്നു. കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ വളൻറിയർ സേവനത്തിന് എത്തിയ മിദ്ഹ ഫാത്തിമ എന്ന ഏഴ് വയസ്സുകാരിയാണ് തീർഥാടകരുടെ ഹൃദയത്തിൽ...
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർ മടക്കയാത്ര ആരംഭിച്ചതോടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ സൗദി പാസ്പോർട്ട് വകുപ്പ് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. മടക്കയാത്ര ചെയ്യുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള പ്രവേശന കവാടങ്ങൾ സജ്ജമായതായി സൗദി...
അടുത്ത വർഷം മുതൽ ചെലവ് കുറഞ്ഞ ഹജ് പാക്കേജ് വിപുലീകരിക്കുമെന്ന് സൗദി അറേബ്യ ഹജ്ജ് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീർഥാടകർക്ക് ഈ വർഷം നടപ്പാക്കിയ 3984 റിയാലിന്റെ പദ്ധതി വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ്...
ഹജ് സുരക്ഷാ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ് മുന്നൊരുക്കത്തിലേക്കുള്ള യാത്രയും കൂടാരത്തിൽ രാപാർക്കലും തിരിച്ച് അറഫയിലേക്കുള്ള തീർഥാടകരുടെ യാത്രയുമെല്ലാം സമാധാനപരമായിരുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ...