‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടകർ മദീനയിൽ എത്തി. ജയ്പൂരിൽ നിന്നുള്ള തീർത്ഥാടക സംഘത്തെ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ സ്വീകരിച്ചു....
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള കുടിയേറ്റ നടപടിക്രമങ്ങൾ ലളിതമാക്കുന്ന റോഡ് ടു മക്ക പദ്ധതി നടപ്പാക്കാനുള്ള കരാറിൽ സൗദി അറേബ്യയും പാക്കിസ്ഥാനും ഒപ്പുവച്ചു.സൗദി ആഭ്യന്തര ഉപമന്ത്രി ഡോ.നാസർ അൽ ദാവൂദും...
ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ എത്തുന്ന തീർഥാടകർക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു. ജൂൺ 25നാണ് ഹജ്ജ് ആരംഭിക്കുക. ഹജ്ജ് പെർമിറ്റ് ലഭിക്കുന്ന തീർഥാടകർക്ക് കോവിഡ് -19...
മലപ്പുറത്തുനിന്ന് ഹജ്ജ് കർമ്മത്തിനായി കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. കഴിഞ്ഞ ജൂൺ 2ന് ആരംഭിച്ച യാത്രയാണ് വിവിധ കടമ്പകളും രാജ്യങ്ങളും താണ്ടി ലക്ഷ്യ സ്ഥാനത്തേക്ക് എത്തിയത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്,കുവൈറ്റ്, സൗദിയടക്കമുള്ള...
വരാനിരിക്കുന്ന ഹജ്ജ് സീസണിൽ അവശ്യ ഭക്ഷ്യവസ്തുക്കളുടെ സമൃദ്ധമായ വിതരണം ലഭ്യമാക്കുമെന്ന് പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രി എൻജിനീയർ അബ്ദുൾറഹ്മാൻ അൽ-ഫദ്ലി പറഞ്ഞു. റിയാദിൽ നടന്ന അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്കായുള്ള കമ്മിറ്റിയുടെ ആനുകാലിക യോഗത്തിൽ...
ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൌദി. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള അനുമതിപത്രം (തസ്രീഹ്) വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങളിൽ ബുക്കിങ്...