‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് നിന്നാണ് വനിതകള്‍ മാത്രമുള്ള ആദ്യ ഹജ് വിമാനം സർവീസ് നടത്തിയത്. എയർ...
കേരളത്തിൽ നിന്ന് ആദ്യ വനിത ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനം സൗദിയിലെത്തി. മലപ്പുറത്ത് നിന്നും പുറപ്പെട്ട വിമാനം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല ഫ്ലാഗ് ഓഫ് ചെയ്തു. 145 വനിതാ...
മക്കയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഹജ്ജ് നിർവഹിക്കാൻ എത്തിയ തീർഥാടകർക്ക് ഇരുഹറം കാര്യാലയം കുടകൾ വിതരണം ചെയ്തു. കാര്യാലയത്തിന് കീഴിലുള്ള സാമൂഹിക, സന്നദ്ധ, മാനുഷിക സേവന വകുപ്പാണ് ഹറമിലെത്തുന്ന തീർഥാടകർക്ക് ആശ്വാസമായി കുടകൾ...
ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൗദി മന്ത്രാലയം. ഇന്ത്യ പിൻവലിക്കാൻ തീരുമാനിച്ച 2000 രൂപയുടെ നോട്ടുമായി ഹജ്ജ് തീർത്ഥാടനത്തിനായി വരരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ഹജ്ജ് തീർത്ഥാടനത്തിനെത്തുമ്പോൾ ചിലവുകൾക്കായി പലരും സ്വന്തം രാജ്യത്തെ...
മലേഷ്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹജ്ജ് തീർത്ഥാടകരുമായി വന്ന ആദ്യവിമാനങ്ങൾ മക്ക റൂട്ട് സംരംഭത്തിനുള്ളിൽ സൗദി അറേബ്യയിലെത്തി. മലേഷ്യൻ ഹജ്ജ് തീർത്ഥാടകർ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്...