‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2025-ലെ വാർഷിക ഹജ്ജ് തീർത്ഥാടനം നടത്താൻ ആഗ്രഹിച്ചിരിക്കുന്നവർക്കായി കർശന ആരോഗ്യ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. കഠിനവും ആയാസകരവുമായ തീർത്ഥാടനത്തിൽ ഒരു ദിവസം 25 കിലോമീറ്റർ വരെ നടക്കേണ്ടിവരുമെന്നതിനാൽ ആരോഗ്യമുള്ളവരും ശാരീരികക്ഷമതയുള്ളവരുമായ വ്യക്തികൾ...
അടുത്ത ഹജ്ജ് സീസണിലേയ്ക്കുള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ. അടുത്ത സീസണിലേക്കുള്ള രജിസ്ട്രേഷൻ 2024 സെപ്തംബർ ആദ്യം മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻ്റ്സ് ആന്റ് സകാഫ്...
മക്കയിൽ അസഹനീയമായ രീതിയിലാണ് ചൂട് വർധിക്കുന്നത്. കനത്ത ചൂടിൽ 569 തീർത്ഥാടകർക്ക് സൂര്യാഘാതവും തളർച്ചയും നേരിട്ടു. ഇതിനിടെ 22ഓളം പേരാണ് സൗദിയിൽ മരണപ്പെട്ടത്. ഇതിൽ പലരുടെയും മരണ കാരണം ശക്തമായ ചൂടാണെന്നാണ് റിപ്പോർട്ട്....
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി ദുബായ് വിമാനത്താവളത്തിൽ പ്രത്യേക ചെക്ക്-ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കി. ചെക്ക്-ഇൻ, പാസ്പോർട്ട് നിയന്ത്രണങ്ങൾ എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും പ്രത്യേക പുറപ്പെടൽ ഗേറ്റുകളുമാണ് ആരംഭിച്ചത്. ബലിപെരുന്നാൾ...
ഹജ്ജിന് മുന്നോടിയായി മക്ക, മദീന നഗരങ്ങളിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി അധികൃതർ. ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. ഹോട്ടലുകൾ, സർവീസ്ഡ് അപ്പാർട്ട്മെൻ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്....
സൗദി അറേബ്യയിൽ പുതിയ ഹജ്ജ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ 20 വരെയാണ് ഹജ്ജ് നിർവ്വഹിക്കുന്നവർക്കുള്ള കർശനമായ നിയമങ്ങൾ നിലനിൽക്കുക. അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും 10,000...