‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Hajj pilgrimage

spot_imgspot_img

സൗദിയിൽ ഹ​ജ്ജ്​ തീ​ർ​ഥാ​ടകരുടെ യാത്ര സുഖമമാക്കൽ, 60 രാ​ജ്യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ൾ 70 ഗ​താ​ഗ​ത​ക​മ്പ​നി​ക​ളു​മാ​യി ക​രാ​റൊ​പ്പി​ട്ടു

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജിനെത്തുന്ന തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വേണ്ടി 60 രാ​ജ്യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ൾ 70 ഗ​താ​ഗ​ത ​ക​മ്പ​നി​ക​ളു​മാ​യി ക​രാ​റിൽ ഒപ്പുവച്ചു. മ​ക്ക​യി​ലും മ​ദീ​ന​യി​ലും മി​ന, അ​റ​ഫ, മു​സ്​​ദ​ലി​ഫ എ​ന്നീ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ലും തീ​ർ​ഥാ​ട​ക​രു​ടെ...

ശിഹാബ് ചോറ്റൂരിൻ്റെ കാൽനട ഹജ്ജ് യാത്ര ഇറാൻ കടന്ന് ഇറാഖിൽ

മലപ്പുറത്തു നിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ കര്‍ബല, നജഫ് തുടങ്ങിയ സ്ഥലങ്ങൾ കൂടി സന്ദര്‍ശിച്ചാകും യാത്രയെന്ന്...

കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജിന് അവസരമൊരുങ്ങുന്നു

ഹജ്ജിനുള്ള പ്രായപരിധി സൗദി ഒഴിവാക്കി. കൊവിഡ് പശ്ചാത്തലത്തിൽ പ്രായപരിധി 65ൽ താഴെയാക്കിയ തീരുമാനം സൗദി സർക്കാർ പിൻവലിക്കുകയാണ്. ഇതോടെ കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ കഴിയും. ഹജ്ജിനോ ഉംറയ്‌ക്കോ...

മക്കയോട് വിട ചൊല്ലാനൊരുങ്ങി ഹജ്ജ് തീർത്ഥാടകർ

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക് എത്തുന്നു . തീർഥാടകർ ഇന്നും നാളെയുമായി കർമങ്ങൾ അവസാനിപ്പിച്ച് മിനായിൽ നിന്നു മടങ്ങിപ്പോകും. ആറ് ദിവസം നീളുന്ന ഹജ്ജ് കർമങ്ങൾ തീർഥാടകർക്ക് അഞ്ചുദിവസങ്ങൾ കൊണ്ട് അവസാനിപ്പിക്കാനുള്ള അവസരമുണ്ട്....

ഹജ്ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ തടവും പിഴയും

സൗദി അറേബ്യയിൽ ഹജ്ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും വിതരണം ചെയ്യുന്നതിനും കർശന നിരോധനം. നിയമലംഘകർക്കു 10 വർഷം തടവും 20.84 കോടി രൂപ (ഒരു കോടി റിയാൽ) പിഴയും ശിക്ഷയായി...

വ്യാജ ഹജ്ജ്​ സേവന സ്ഥാപനങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മന്ത്രാലയം

വ്യാജ ഹജ്ജ് സേവന​ സ്ഥാപനങ്ങളെ സൂക്ഷിക്കണമെന്ന് ​ ഹജ്ജ്​ ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പൗരന്മാരും താമസക്കാരും 'ഇഅ്​തമർനാ' ആപ്ലിക്കേഷനിലൂടെയും https://localhaj.haj.gov.sa എന്ന ലിങ്ക്​ ഉപയോഗിച്ചുമാണ് ​ ഹജ്ജിന്​ അപേക്ഷിക്കേണ്ടത്. ഒരുപാട് വ്യാജ അക്കൗണ്ടുകളുണ്ട്....