‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൌദിയിൽ ഹജ്ജ്, ഉംറ തീർത്ഥാടക കാലത്തിന് മുന്നോടിയായി നൽകുന്ന താൽകാലിക തൊഴിൽസേവന വിസ ദുരുപയോഗം ചെയ്താൽ അൻപതിനായിരം സൗദി റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്. ഇത്തരം വിസയിൽ എത്തുന്നവർക്ക് വാർഷിക ഹജ്ജ്...
ഹജ്ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസ കാലാവധി വർധിപ്പിച്ച് സൗദി അറേബ്യ. 160 ദിവസമാക്കിയാണ് വിസ കാലാവധി വർധിപ്പിച്ചത്. നേരത്തെ 90 ദിവസമായിരുന്നു സേവന വിസ കാലാവധി. ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സേവനം...
2025-ൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാരുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. നാളെ മുതൽ സെപ്തംബർ 30 വരെ പൗരന്മാർക്ക് രജിസ്ട്രേഷൻ നടത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്‌മാർട്ട് ആപ്പിലോ ജനറൽ അതോറിറ്റി ഓഫ്...
യുഎഇയിൽ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് റദ്ദാക്കി. നിയമങ്ങൾ ലംഘിച്ചതിന് 19 പേർക്ക് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഹജ് സീസണിലെ...
അടുത്ത ഹജ്ജ് സീസണിലേയ്ക്കുള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ. അടുത്ത സീസണിലേക്കുള്ള രജിസ്ട്രേഷൻ 2024 സെപ്തംബർ ആദ്യം മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്‌സ് ആന്റ് സകാഫ്...
ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായുള്ള അറഫ സംഗത്തിനിന് വിശ്വാസ ലക്ഷങ്ങൾ. പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അറഫ സംഗമത്തിന് എത്തിയിട്ടുളളത്. ഹജ്ജിൻ്റ രണ്ടാം ദിവസമായ ഇന്നാണ് സുപ്രധാന ചടങ്ങായ അറഫ സംഗമം.
രാത്രിവരെ...