‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രവാസി മലയാളികൾക്ക് ഓണസമ്മാനമായി ‘ഗൾഫ് ദേശാഭിമാനി’ എത്തുന്നു. പൂർണമായും ഗൾഫ് നാടുകളിലെ വാർത്തകൾ ഉൾപ്പെടുത്തി ഇ- പേപ്പറായാണ് ഗൾഫ് ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് ദേശാഭിമാനി പ്രകാശനം ചെയ്യും.
ആഴ്‌ചയിൽ...
കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ആഘോഷമാണ് ഓണം. കാരണം മലയാളികൾ ഇല്ലാത്ത ഒരു രാജ്യം പോലും ഈ ലോകത്തില്ല. അതേസമയം ഗൾഫ് രാജ്യങ്ങളെ മറ്റൊരു കേരളമെന്നാണ് വിശേഷിപ്പിക്കാറ്. പ്രവാസ ലോകം പൊന്നോണത്തിനായുള്ള തകൃതിയായ...
ഇറാനെ നേരിടാൻ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകളും നാവികരെയും ഗൾഫ് മേഖലയിലേക്ക് അയച്ചു. വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കാനുള്ള ഇറാൻ്റെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ വ്യക്തമാക്കി. വാണിജ്യ കപ്പലുകളുടെ സുരക്ഷ...
തുടർച്ചയായി ലഭിക്കുന്ന പൊതു അവധി ദിനങ്ങൾ ആസ്വദിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗൾഫ് നിവാസികൾ. നീണ്ട അവധിയുളള മൂന്ന് വാരാന്ത്യങ്ങളാണ് ഇനി ഈ വർഷം യുഎഇയിലുളളതെന്ന് റിപ്പോർട്ടുകൾ.
ഈ വർഷത്തെ ആദ്യത്തെ നീണ്ട അവധി ലഭിച്ചത് ഏപ്രിലിൽ...
ഞായറാഴ്ച നടക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷക്കായി സൗദി റിയാദ് ഇന്റർനാഷണൽ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സ്‌കൂൾ അധികൃതർ അറിയിച്ചു. സൗദിയിൽ നിന്നും 500ഓളം വിദ്യാർത്ഥികൾ ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമ്മാം,...
ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം കടന്നുവന്ന ഈദ് പെരുന്നാൾ ആഘോഷമാക്കി ഗൾഫ് നാടുകൾ. ആശംസകൾ കൈമാറിയും സക്കാത്തുകൾ നൽകിയും സാഹോദര്യം പങ്കിട്ടും ചെറിയ പെരുന്നാൾ. സൌദിയിലും യുഎഇയിലും ഉൾപ്പെടെ ഈദ് നിസ്കാരത്തിൽ പങ്കെടുത്തത്...