‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ടെൻഡർ വിളിക്കാൻ തീരുമാനം. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക...
മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സാമൂഹ്യരാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്ന നിലയിലാണ് ഇസ്രായേൽ -ഗാസ്സ സംഘർഷത്തിൻ്റെ പോക്ക്. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ അലയടിക്കുന്നതായാണ് സൂചനകൾ. ടൂറിസത്തെ സാരമായി ബാധിക്കുന്നതിനാൽ...
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷ പരിപാടികളിൽ ചിലത് യുഎഇ മാറ്റിവച്ചു. ഗാസയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതിൻ്റെ ഭാഗമായാണ് നീക്കം. ആഘോഷപരിപാടികള്‍, ചലച്ചിത്ര മേളകള്‍, ഫാഷന്‍ ഫെസ്റ്റിവലുകള്‍ എന്നിവയാണ് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച...
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് പുനരാരംഭിക്കും. റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായതോടെയാണ് മുഴുവൻ സമയ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. റൺവേ റീകാർപ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ്...
ഗൾഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി കപ്പൽ സർവ്വീസ് ആരംഭിക്കാൻ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി. ഗള്‍ഫിലെ...
ജി20 ഉച്ചകോടിയിൽ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്നതാണ് ഈ സാമ്പത്തിക ഇടനാഴി. ഇതിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം...