‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉയർന്ന എണ്ണ ഉൽപ്പാദനം, സാമ്പത്തിക - വ്യാവസായ പരിഷ്കരണം, പുതിയ നിക്ഷേപ അവസരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ യുഎഇയുടെ വളർച്ചാ നിരക്ക് ഉയരുമെന്ന് ലോകബാങ്ക്. 2024 വർഷത്തേക്കുള്ള യുഎഇയുടെ വളർച്ചാ പ്രവചനം 1.1 ശതമാനം...
കഴിഞ്ഞ വര്‍ഷം ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലായി ഏഴായിരത്തില്‍ അധികം സ്വദേശി പൗരന്മാർക്ക് തൊഴിലവസരങ്ങൾ നല്‍കിയതായി കണക്കുകൾ. തൊഴിൽമന്ത്രാലയവും സിവിൽ സർവിസും ഗവൺമെൻറ് ഡെവലപ്മെൻറ് ബ്യൂറോയും ചേർന്ന് പുറത്തിറക്കിയ റിക്രൂട്ട്മെൻറ് സ്ഥിരിവിവര കണക്കാണ് പുറത്ത്...
യുഎഇ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുളള നയങ്ങൾ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തല്‍. വിസ ആനുകൂല്യങ്ങളും ഗോൾഡന്‍ വിസ പദ്ധതിയും വിദേശ വ്യവസായ കരാറുകളും നിക്ഷേപകര്‍ക്ക് നല്കുന്ന ഇളവുകളും പുതിയ വ്യാപാര സൗകര്യങ്ങളും കൂടുതല്‍...
വളര്‍ച്ച രേഖപ്പെടുത്തി യുഎഇയിലെ ടൂറിസം മേഖല. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുളള നിലയിലേക്ക് ടൂറിസം മേഖല തിരിച്ചെത്തിയായി റിപ്പോര്‍ട്ടുകൾ. 2019 നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളര്‍ച്ചയാണ് ഹോട്ടല്‍ മേഖലയിലുണ്ടായത്.
ഹോട്ടല്‍ ഉപയോഗങ്ങളുടെ നിരക്ക്...