‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എളിമയുള്ള ജീവിതശൈലികൊണ്ട് ജനപ്രീതി നേടിയ ബിസിനസ് അതികായനാണ് രത്തൻ ടാറ്റ. കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം പിടിക്കുന്നതിനേക്കാൾ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ വ്യക്തി. ബിസിനസ്സിലെ മിടുക്കും, ദീർഘവീക്ഷണവും സഹാനുഭൂതി നിറഞ്ഞ പ്രവർത്തനങ്ങളുമാണ് രത്തൻ...
ദുബായിൽ ആയിരം മോട്ടോർബൈക്ക് റൈഡർമാരെ ജോലിക്ക് നിയമിക്കാനൊരുങ്ങി ട്രാൻസ്ഗാർഡ് ഗ്രൂപ്പ്. സുരക്ഷാ , മാനേജ്മെൻ്റ് സേവനങ്ങൾ, ക്യാഷ് സേവനങ്ങൾ, വൈറ്റ് കോളർ സ്റ്റാഫിംഗ് സേവനങ്ങൾ എന്നീ സേവനങ്ങൾ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് നിയമനമെന്ന് കമ്പനി...
ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി യുഎഇയും. സൗദി അറേബ്യ, ഇറാൻ, അർജൻ്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കും അംഗരാജ്യമാകാൻ ക്ഷണം ലഭ്യമായി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടന്ന ഉച്ചകോടിയിലാണ്...
റമദാനോട് അനുബന്ധിച്ച് യുഎഇ നടപ്പിലാക്കുന്ന “വൺ ബില്യൺ മീൽസ് എൻഡോവ്മെൻ്റ്” കാമ്പെയ്നിന് പിന്തുണയായി നെസ്റ്റോ ഗ്രൂപ്പ്. അഞ്ച് വർഷത്തേക്ക് 10 ദശലക്ഷം ദിർഹം സംഭാവന ചെയ്യുമെന്ന് നെസ്റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പട്ടിണിക്കെതിരെ...
ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മെയ് 21ന് സൌദിയിലെത്തും. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് കമ്മിറ്റി മുഖേന 1,40,020 തീർത്ഥാടകർ എത്തുമ്പോൾ...
7374 കോടി രൂപയുടെ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്. വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള 7374 കോടി രൂപയുടെ ഓഹരി പിന്തുണയുള്ള വായ്പയാണ് തിരിച്ചടച്ചതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
വായ്പയുടെ കാലാവധി...