‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: government

spot_imgspot_img

സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ; പടിയിറങ്ങുന്നത് 11,801 പേർ

സംസ്ഥാനത്ത് ഇന്ന് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങുന്നത് 11,801 പേർ. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേർ വിരമിക്കുന്നത്. ഈ വർഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ...

എസ്.എസ്.എൽ.സി ബുക്കിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ: ഗ്രേഡിനൊപ്പം മാർക്ക് കൂടി ചേർക്കാൻ നീക്കം

എസ്.എസ്.എൽ.സി ബുക്കിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി ചേർക്കാൻ സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തോടൊപ്പം മാർക്ക് ലിസ്റ്റ് കൂടി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കും. ഈ വർഷം തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന ആലോചനയിലാണ്...

കുവൈത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ ; പാർലമെൻ്റ് സമ്മേളനം വീണ്ടും മാറ്റി

കു​വൈ​ത്തിൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ ചർച്ചകൾ മുന്നോട്ട്.ആദ്യഘട്ടമെന്ന നിലയിൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ്പീ​ക്ക​റുമായും മു​ൻ സ്പീ​ക്ക​റുമായും ച​ർ​ച്ച ന​ട​ത്തി.തുടദിവസങ്ങളിൽ എംപിമാരുമായും മന്ത്രിമാരുമായും കിരീടാവകാശി കൂടിക്കാഴ്ച...

നാളെയെ നയിക്കാന്‍ നൂതന ആശയങ്ങൾ; ആഗോള സര്‍ക്കാര്‍ ഉച്ചകോടി ശ്രദ്ധേയമാകുന്നു

നാളെയുടെ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായില്‍ സംഘടിപ്പിച്ച ആഗോള സർക്കാർ സംഗമം പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രനേതാക്കളും വിദഗ്ദ്ധരും വിദ്യാര്‍ത്ഥികളുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...

മന്ത്രിസഭ രാജിവച്ചെന്ന് കുവൈത്ത് പ്രധാനമന്തി; വീണ്ടും രാഷ്ട്രീയ അസ്ഥിരത

രണ്ട് കാബിനറ്റ് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള അഭ്യർത്ഥനയെച്ചൊല്ലി കുവൈത്ത് ദേശീയ അസംബ്ലിയിലുണ്ടായ തര്‍ക്കം മന്ത്രിസഭയുടെ രാജിയില്‍ കലാശിച്ചു. ആഴ്ചകൾ നീണ്ട പിരിമുറുക്കത്തിന് ശേഷം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ കീഴിലുള്ള...

മിഷൻ ടു സീറോ ചലഞ്ചുമായി അബുദാബി പരിസ്ഥിതി ഏജന്‍സി

അബുദാബി പരിസ്ഥിതി ഏജൻസി സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കായി "മിഷൻ ടു സീറോ ഗവൺമെന്റ് ചലഞ്ച്" ആരംഭിച്ചു. 2023 മാർച്ച് അവസാനത്തോടെ ഓർഗനൈസേഷനുകൾ ഉൽപ്പാദിപ്പിച്ച മാലിന്യത്തിന്റെ അളവിന്റെയും അവയുടെ കുറവ് ശതമാനത്തിന്റെയും ഫലങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നാണ്...