‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: government

spot_imgspot_img

വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ സ്വീകരിച്ച് ഹൈക്കോടതി; പ്രതിക്ക് നോട്ടീസയച്ചു

വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ കോടതി വെറുതേവിട്ട സംഭവത്തിൽ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചത്....

സിംഗപ്പൂർ സന്ദർശിച്ച് അബുദാബി പ്രതിനിധി സംഘം

അബുദാബി ഗവൺമെൻ്റ് സപ്പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് (ഡിജിഎസ്) ചെയർമാൻ അഹമ്മദ് തമീം ഹിഷാം അൽ കുത്താബിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധി സംഘത്തിൻ്റെ മൂന്ന് ദിവസം നീണ്ടുനിന്ന സിംഗപ്പൂർ സന്ദർശനം സമാപിച്ചു. വിപുലമായ ഭരണ...

വാഹന ഉടമകൾക്ക് ആശ്വാസം; സൗദിയിൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ ഫീസും പിഴയും സർക്കാർ വഹിക്കും

സൗദി അറേബ്യയിൽ കളവുപോയ വാഹനങ്ങളുടെ സർക്കാർ ഫീസും ഗതാഗത പിഴയും സർക്കാർ വഹിക്കും. ജിദ്ദയിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്തുന്നത് വരെയാണ് ആ...

വിമാനയാത്രയിൽ മര്യാദ പാലിക്കേണ്ടത് നിർബന്ധം, ഇല്ലെങ്കിൽ യാത്രാ നിരോധനം ഏർപ്പെടുത്തും 

വിമാനത്തിൽ സഹയാത്രികയെ ഉപദ്രവിച്ചു, മൂത്രമൊഴിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ രൂക്ഷമാവുന്നതിന്റെ സാഹചര്യത്തിൽ കർശന നിയമങ്ങൾക്ക്‌ രൂപം നൽകാനൊരുങ്ങി സർക്കാരും കോടതികളും. ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​ത്ത​രം ധാ​രാ​ളം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ്...

സവർക്കറുടെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ, വിമർശനവുമായി കോൺഗ്രസ്‌ 

സംസ്ഥാന പാഠ്യപദ്ധതിയിൽ സവർക്കറുടെ ജീവചരിത്രം ഉൾപ്പെടുത്താൻ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. വി ഡി സവർക്കറുടെ ജീവചരിത്രം പുതിയ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് തീരുമാനമെടുത്തത്....

“കാളയെ കൊല്ലാമെങ്കിൽ പശുവിനെയും കൊല്ലാം”; ഗോവധ നിരോധന നിയമം നീക്കാനൊരുങ്ങി കർണാടക

ഗോവധ നിരോധന നിയമം നീക്കാനൊരുങ്ങി കർണാടക സർക്കാർ. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് അധികാരത്തിൽ കയറിയ ഉടൻ സിദ്ധരാമയ്യ സർക്കാർ പിൻവലിക്കാൻ ഒരുങ്ങുന്നത്. കാളയെ കൊല്ലാമെങ്കിൽ പശുവിനെ കൊന്നാൽ എന്താണ് കുഴപ്പമെന്ന ചോദ്യം...