‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗോൾഡൻ വീസ കൈവശമുളളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നടപടികൾ ലളിതമാക്കി ദുബായ്. ദുബായ് എമിറേറ്റിലാണ് താമസം എന്നതിന്റേയൊ ദുബായില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു എന്നതിന്റേയൊ രേഖകൾ ഹാജരാക്കിയാല്‍ ലളിതമായ നടനടികളിലൂടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാം.
നാട്ടിലെ കാലാവധിയുളള...
യുഎഇയില്‍ പരിഷ്കരിച്ച വിസ നിയമങ്ങൾ പ്രാബല്യത്തില്‍. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ എന്നിവയാണ് നടപ്പിലായത്. സന്ദര്‍ശകര്‍ക്കും വ്യവസായികൾക്കും തൊഴില്‍ വിദഗ്ദ്ധര്‍ക്കും അനുകൂലമായ...
യുഎഇയിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ദമനുമായി ചേര്‍ന്ന് ഗോൾഡൻ വിസ ഉടമകൾക്ക് ഇന്ഷുറന് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. 2,393 ദിർഹം മുതൽ വാര്‍ഷിക പ്രീമയത്തില്‍ 300,000 ദിർഹം...
യുഎഇയില്‍ ഗോൾഡന്‍ വിസ നേടിയ മലയാള സിനിമ നടന്മാരുടെ പട്ടികയില്‍ ജയറാമും. അബുദാബിയില്‍ നടന്ന ചടങ്ങില്‍ താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ചടങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ചെയര്മാന് എം എ...