‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒരു സ്പോൺസറുടെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്ന 10 വർഷത്തെ ദീർഘകാല റെസിഡൻസി പെർമിറ്റാണ് ഗോൾഡൻ വിസ. പ്രത്യേക മേഖലകളിൽ മികവ് തെളിയിച്ചവർ, ഗവേഷകർ, മികച്ച വിദ്യാർത്ഥികൾ, ഡോക്ടർമാർ, അത്ലറ്റുകൾ, നിക്ഷേപകർ എന്നിവരുൾപ്പെടെയുള്ളവർക്കാണ്...
ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കുന്ന രേഖകൾ കുറ്റമറ്റതാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. രേഖകൾ അപൂർണമോ അവ്യക്തമോ ആണെങ്കിൽ സമർപ്പിച്ച ദിവസം മുതൽ 30...
യുഎഇ യിൽ പഠന മികവ് പ്രകടിപ്പിച്ച കൂടുതൽ വിദ്യാർഥികൾക്ക് ഗോൾഡൻ വീസ അനുവദിച്ചു തുടങ്ങി. അതേസമയം 10 വർഷത്തെ വീസ ഏറ്റവും കൂടുതൽ നേടുന്നത് മലയാളി വിദ്യാർഥികളാണെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ദുബായിലെ...
യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ചലച്ചിത്രതാരം കൈലാഷ്. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് കൈലാഷ് പാസ്പോർട്ട് സ്വീകരിച്ചത്....
ഓൺലൈൻ പ്രോപ്പർട്ടി ടെക്നോളജി പ്ലാറ്റ്ഫോമായ സ്റ്റേക്ക് വഴി നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കും. ദുബായിലെ അതിവേഗം വളരുന്ന പ്രോപ്പർട്ടി മാർക്കറ്റ് ആണ് സ്റ്റേക്ക്. രണ്ട് മില്യൺ ദിർഹമോ അതിൽ കൂടുതലോ നിക്ഷേപിച്ച് ഗോൾഡൻ...
യുഎഇ ഗോൾഡൻ വീസ പദ്ധതിയിലേക്ക് 4 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി അബുദാബി പട്ടിക വിപുലീകരിച്ചു. പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായികൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നീ മേഖലകളിൽ ഉള്ളവർക്കാണ് 10 വർഷത്തെ ദീർഘകാല വീസ...