‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടൻ ഷാജു ശ്രീധർ. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഷാജു...
യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി പാചകവിദഗ്ധ ലക്ഷ്മി നായർ. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ലക്ഷ്മി...
യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മുൻ എംഎൽഎ ശോഭന ജോർജ്. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ്...
2019-ൽ ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് നിക്ഷേപകർ, വിദ്യാർത്ഥികൾ, സംരംഭകർ, പ്രൊഫഷണലുകൾ എന്നിവർക്ക് യുഎഇ ഗോൾഡൻ വിസ അനുവദിച്ചിട്ടുണ്ട്. 2023-ൻ്റെ ആദ്യ പകുതിയിൽ ഗോൾഡൻ വിസകൾ നൽകുന്നതിൽ 52 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജനറൽ...
ഗോൾഡൻ വിസ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഗോൾഡൻ വിസയ്ക്ക് യോഗ്യത നേടുന്നതിന് ആവശ്യമായ പ്രോപ്പർട്ടി വാങ്ങുന്നവർ ഇനി മുതൽ 1 മില്യൺ ദിർഹം ഡൗൺ പേയ്മെന്റായി നൽകേണ്ടതില്ല. വസ്തുവിന്റെ മൂല്യം...
ബോളിവുഡ് താരവും നര്‍ത്തകിയും ടിവി റിയാലിറ്റി ഷോ താരവുമായ നടി രാഖീ സാവന്തിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍...