‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: golden visa

spot_imgspot_img

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രൊഫഷണലുകൾക്ക് ദീർഘകാല റെസിഡൻസി വിസ പദ്ധതിയാണ്...

യുഎഇ ഗോൾഡൻ വിസ: സ്വകാര്യ സ്‌കൂൾ അധ്യാപകർക്കും അപേക്ഷിക്കാം

ദുബായിൽ സ്വകാര്യ മേഖലയിലെ അധ്യാപകർക്ക് 2024 ഒക്ടോബർ 15 മുതൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. ദുബായിലെ സ്വകാര്യനഴ്‌സറികൾ, സ്കൂളുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ...

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ്...

യുഎഇ ​ഗോൾഡൻ വിസ സ്വന്തമാക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വിസയുടെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിയാം

യുഎഇ ​ഗോൾഡൻ വിസ സ്വന്തമാക്കാനാ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഒരു സ്പോൺസറുടെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്ന 10 വർഷത്തെ ദീർഘകാല റെസിഡൻസി പെർമിറ്റാണ് ഗോൾഡൻ വിസ. പ്രത്യേക മേഖലകളിൽ മികവ്...

യുഎഇ ​ഗോൾഡൻ വിസ സ്വന്തമാക്കി നടി മേഘ്ന രാജ്

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടി മേഘ്ന രാജ്. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് മേഘ്ന...

യുഎഇ ​ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക റിമി ടോമി

യുഎഇ ​ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക റിമി ടോമി. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് റിമി...