‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നിങ്ങൾ 30,000 ദിര്‍ഹം മാസ ശമ്പളമുള്ള പ്രൊഫഷനലുകൾ ആണെങ്കിൽ യുഎഇ ഗോള്‍ഡന്‍ വിസയ് അപേക്ഷിക്കാമെന്ന് അധികൃതർ. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിൻ്റെ വര്‍ഗീകരണം അനുസരിച്ച് ഒന്നും രണ്ടും കാറ്റഗറി ജോലികള്‍ ചെയ്യുന്ന...
ഗോൾഡൻ വിസ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ ബിസിനസ് ലൈസൻസുകൾക്ക് ഗോൾഡൻ, സിൽവർ ലൈസൻസുകൾ നൽകാനുളള തയ്യാറെടുപ്പുകളുമായി യുഎഇ. കഴിഞ്ഞ ദിവസം നടന്ന സാമ്പത്തിക ഏകീകരണ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച സൂചനകൾ നൽകിയത്. യുഎഇ...
ഈദ് അൽ ഫിത്തർ പ്രമാണിച്ച് നിരവധി ഇമാമുമാർക്കും മതപ്രഭാഷകർക്കും മത ഗവേഷകർക്കും ഗോൾഡൻ വിസ അനുവദിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ഉത്തരവിറക്കി.
യുഎഇ...
യുഎഇയിൽ ബിസിനസ് സംരഭകർക്കും നിക്ഷേപകർക്കും പ്രതിഭകൾക്കുമായി വിഭാവനം ചെയ്ത ഗോൾഡൻ വീസ നടപടികളും ലഭ്യമാകാനുളള എൻട്രി പെർമിറ്റിനായി ഫീസ് നിരക്കുകളും വ്യക്തമാക്കി അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ്...
യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 10 വർഷത്തെ ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷാ ഫീസ് മൂന്നിരട്ടി വർധിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. അപേക്ഷാ...