‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Gold

spot_imgspot_img

കുവൈറ്റിൽ നിന്ന് കൂടുതൽ സ്വർണവുമായി യാത്ര ചെയ്യുന്നവർ ഒരു ദിവസം മുൻപേ കസ്റ്റം​സിന് രേ​ഖ​ക​ള്‍ സമർപ്പിക്കണം 

കു​വൈ​റ്റില്‍ നി​ന്ന് കൂടുതൽ സ്വ​ർ​ണ​വുമായി രാജ്യത്തിന് പു​റ​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന സ്വദേ​ശി​ക​ളും വി​ദേ​ശി​ക​ളും യാ​ത്ര​യ്ക്ക് മുൻപേ അ​വ​യു​ടെ രേ​ഖ​ക​ൾ കസ്റ്റം​സിന് നൽകാൻ നിർദേശം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് വ​കു​പ്പി​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ...

കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണ്ണവേട്ട; കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 1.15 കോടി രൂപയുടെ സ്വർണ്ണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ എളേറ്റിൽ പുളുക്കിപൊയിൽ ഷറഫുദ്ദീൻ(44), ഭാര്യ...

താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ; പ്രവാസിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കു​റു​ന്തോ​ട്ടി​ക്ക​ണ്ടി മു​ഹ​മ്മ​ദ് ഷാ​ഫി​യെ കഴിഞ്ഞ ദിവസം രാത്രി വെള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഭാ​ര്യ സ​നി​യ​യെ​യും കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യെ​ങ്കി​ലും പി​ന്നീ​ട് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു. പ​ര​പ്പ​ൻ​പൊ​യി​ലി​ലെ...

യുഎഇ നേതാക്കളുടെ ചിത്രം ആലേഖനം ചെയ്ത് സ്വർണ നാണയങ്ങൾ

യുഎഇ ഭരണ നേതാക്കളുടെ ചിത്രങ്ങൾ അച്ചടിച്ച സ്വർണ്ണ, വെള്ളി നാണയങ്ങളുടെ പുതിയ പരമ്പര ദുബായിൽ അനാച്ഛാദനം ചെയ്തു. കഴിഞ്ഞ 50 വർഷത്തെ യുഎഇയുടെ നേട്ടങ്ങൾ  ആഘോഷിക്കുന്നതിനായാണ് നാണയം പുറത്തിറക്കിയത്. യുഎഇ പ്രസിഡൻ്റ്   ശൈഖ് മുഹമ്മദ്...

ഒരു കിലോ സ്വർണത്തിന് ഒന്നരലക്ഷം പ്രതിഫലം; കരിപ്പൂരിൽ കസ്റ്റംസിൻ്റെ പുതിയ നീക്കം

കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ദിവസേന സ്വർണക്കടത്ത് വർദ്ധിച്ച സാഹചര്യത്തിൽ പുതിയ നീക്കവുമായി കസ്റ്റംസ്. സ്വര്‍ണം കടത്തുന്നവരെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് പ്രതിഫലം നൽകാനാണ് കസ്റ്റംസ് നീക്കം. ഒരുകിലോ സ്വർണത്തെപ്പറ്റി രഹസ്യവിവരം കൈമാറുന്നവർക്ക്...

കരിപ്പൂരില്‍ ഒരു കോടി സ്വർണ്ണവുമായി 19കാരി പിടിയിൽ

ഒരു കോടി രൂപയുടെ സ്വര്‍ണവുമായെത്തിയ 19 വയസ്സുകാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പൊലീസിന്റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്താനുള‍ള ശ്രമത്തിനിടെയാണ് യുവതി കുടുങ്ങിയത്. ഉൾവസ്ത്രത്തിനുളളില്‍...