‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിൽ സ്വർണ്ണം നേടി ഇന്ത്യൻ സഖ്യം. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ് തായ്‌പേയ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു....
2023 ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനമായ ഞായറാഴ്ച ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം 11 ആയി. ക്യാനൻ...
സ്വർണ വിപണിയിലെ തട്ടിപ്പ് തടയാൻ പരിശോധന ശക്തമാക്കി സൌദി വാണിജ്യ മന്ത്രാലയം. മാനദണ്ഡങ്ങളും നിബന്ധനകളും ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്. വ്യാജ സ്വർണത്തിൻ്റെ വിപണനം തടയുകയാണ് പ്രധാന ലക്ഷ്യം.
സ്വർണ്ണ...
ഖത്തറിൽ നടന്ന ലോക സ്‌കോളേഴ്‌സ് കപ്പ് ഗ്ലോബൽ റൗണ്ട്- 2023ൽ മികച്ച പ്ര കടനം നടത്തിയ എമിറാത്തി വിദ്യാർത്ഥിനി ഫാത്തിമയ്ക്ക് നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ. മത്സരത്തിൽ നാലാം...
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 1.15 കോടി രൂപയുടെ സ്വർണ്ണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ എളേറ്റിൽ പുളുക്കിപൊയിൽ ഷറഫുദ്ദീൻ(44), ഭാര്യ...