‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂർദ് മാതാവിന്റെ പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടത്തേക്കുറിച്ചുള്ള വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വീണ്ടുമൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ...
സ്വർണ്ണത്തോടുള്ള സ്ത്രീകളുടെ ഭ്രമം പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ല. എന്നാൽ പുരുഷന്മാർക്ക് സ്വർണ്ണം ഒരു നിക്ഷേപ മാർഗം കൂടിയാണ്. വിലയെത്ര വർധിച്ചാലും നാളേയ്ക്കുള്ള സമ്പാദ്യം എന്ന നിലയിലാണ് പലരും ഇന്ന് സ്വർണം വാങ്ങുന്നത്. അത്തരക്കാരുടെ...
ഖോർഫക്കാനിലെ ഒരു സ്വർണ്ണക്കടയിൽ വൻകവർച്ച. സ്വർണവുമായി രാജ്യം വിടാൻ ശ്രമം നടത്തിയ കൊള്ള സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പിടികൂടി. 800,000 ദിർഹത്തിന്റെ ആഭരണങ്ങളാണ് സംഘം കവർന്നത്. കഴിഞ്ഞ ദിവസം രാത്രി ഏറെ...
തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമൻറിന് സംവിധായകൻ അൽഫോൺസ് പുത്രൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രസ്ഡ് ആവുന്നത് എന്തിനാണ് എന്തിനാണ് ബ്രോ, അങ്ങനെ...
യുഎഇയിലെ ഗോൾഡ് ബുള്ളിയൻ, മൊത്തവ്യാപാര ആഭരണ വ്യവസായത്തിലെ മുൻനിര വ്യാപാരികളായ റിസാൻ ജ്വല്ലറിയുടെ പുതിയ ഷോറൂം ഷാർജ സഫാരി മാളിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രൂപ്പിൻ്റെ ചില്ലറ വിൽപ്പന മേഖലയിലെ ആദ്യ ഷോറൂമാണ് ഷാർജയിൽ...
ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ ഇന്ത്യയുടെ പുരുഷ ടീം സ്വർണം നേടി. ഓജസ് പ്രവീൺ, അഭിഷേക് വർമ്മ, പ്രഥമേഷ് ജോകർ എന്നിവരാണ് ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്തത്. ഫൈനലിൽ കൊറിയയെ 235-230ന് തോൽപ്പിച്ചാണ്...