‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Global

spot_imgspot_img

വിശാല സഹകരണവും ഫ്യൂച്ചർ ടെക്നോളജിയും ലക്ഷ്യമെന്ന് ദുബായ് കിരീടാവകാശി

സർക്കാർ സ്ഥാപനങ്ങളും അന്താരാഷ്ട്ര കോർപ്പറേഷനുകളും സ്വകാര്യ മേഖലയും തമ്മിലുള്ള വിശാല സഹകരണത്തിലൂടെ ഡിജിറ്റൽ വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുമുള്ള പദ്ധതികൾ ദുബായ് മുൻ‌കൂട്ടി വികസിപ്പിക്കുകയാണെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്....

‘സായിദ് ടോക്ക് ‘മാർച്ച് 13ന് അബുദാബി നാഷണൽ എക്സിബിഷൻ സെൻ്ററിൽ

ജീവിതത്തിൽ വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉളള ആളുകൾക്ക് വലിയ വേദിയിൽ ഒന്നിച്ചിരുന്ന് തങ്ങളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയവരുടെ കഥകൾ കേൾക്കാൻ അവസരമൊരുക്കി യുഎഇ സായിദ് ദി ഇൻസ്പൈറർ പ്ലാറ്റ്ഫോം. അന്താരാഷ്ട്ര ബിസിനസ്സ് നേതാക്കളും അറിയപ്പെടുന്ന...

ആഗോള ഭീകരവാദ പോരാട്ടത്തിൽ യുഎഇ ഒന്നാമത്; നേട്ടം തുടർച്ചയായ നാലാം തവണ

ആഗോള ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ യുഎഇ തുടർച്ചയായ നാലാം തവണയും ഒന്നാമത്. ആഗോള ഭീകരവാദ സൂചിക (ജിടിഐ) പുറത്തുവിട്ട പട്ടികയിലാണ് യുഎഇയുടേ നേട്ടം. ഭീകരവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും യുഎഇ...

ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ച് വ്യോമയാന റൂട്ടുകൾ ദുബായില്‍ നിന്ന്

ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് വ്യോമയാന റൂട്ടുകളിൽ അഞ്ചെണ്ണത്തിൽ ഇടം നേടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ആഗോള ഫ്ലൈറ്റ് വിവരങ്ങൾ, വിമാനത്താവളങ്ങൾ, എയർലൈനുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ ദാതാവായ ഒഎജിയുട അഭിപ്രായത്തിലാണ് ദുബായ് മുന്നിലെത്തിയത്....

കണ്ടുപിടുത്തങ്ങളുടെ അത്ഭുത ലോകം തുറന്ന് ജൈറ്റക്സ് 2022

ലോകത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനങ്ങളിലൊന്നായ ജൈറ്റക്സ് ഗ്ളോബലിന്‍റെ 42-ാമത് പതിപ്പിന് തുടക്കം. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വെള്ളി വരെയാണ് ജെറ്റക്സ് ഗ്ലോബല്‍ നടക്കുക. 50 സ്റ്റാർട്ടപ്പുകളടക്കം 90 രാജ്യങ്ങളിൽ നിന്നുള്ള...

മാധ്യമരംഗത്ത് യുഎഇയ്ക്ക് മുന്നേറ്റം; ഗ്ലോബല്‍ മിഡീയ കോൺഗ്രസ് അബുദാബിയില്‍

സർഗ്ഗാത്മകവുമായ വൈദഗ്ധ്യവുമായി പ്രയത്നങ്ങൾകൊണ്ട് പ്രാദേശികമായും ആഗോള തലത്തിലും മാധ്യമ രംഗത്ത് മുന്നേറാൻ യുഎഇയ്ക്ക് ക‍ഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തല്‍. നവംബറില്‍ അബുദാബിയില്‍ സംഘടിപ്പിച്ചിട്ടുളള ഗ്ലോബല്‍ മിഡീയ കോൺഗ്രസിന് മുന്നോടിയായി സാംസ്കാരിക യുവജന മന്ത്രി നൗറ ബിന്റ് മുഹമ്മദ്...