‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ സമാപിക്കുന്നു.ഏപ്രിൽ 29 ന് സീസൺ അവസാനിക്കും. നാല് ദിവസം കൂടിമാത്രമാണ് സഞ്ചാരികളെ സ്വകരിക്കുക.
ഷോപ്പിംഗ്, വിനോദം, സാംസ്കാരിക അനുഭവങ്ങൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ആകർഷണങ്ങളാണ്...
മലേറിയ നിർമാർജനത്തിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും രോഗത്തിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.ലോക മലേറിയ ദിനമായ ഏപ്രിൽ 25 പരിപാടികളോട് അനുബന്ധിച്ചാണ് പ്രതികരണം.
രോഗസാധ്യതയുള്ള ദുർബലരായ...
നിരാലംബരും അഭയാർത്ഥികളുമായവർക്ക് സൌദിയുടെ സഹായം തുടരുകയാണെന്ന് അധികൃതർ. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുളള കാരുണ്യ സഹായപദ്ധതിയാണ് ദീർഘിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതിനകം സിറിയയിലെ അലെപ്പോ, ഇദ്‌ലിബ് ഗവർണറേറ്റുകളിൽ 41,032 ചാക്ക് മാവ് വിതരണം ചെയ്തെന്നും...
റമദാനോട് അനുബന്ധിച്ച് യുഎഇ നടപ്പിലാക്കുന്ന വൺ ബില്യൺ മീൽസ് എൻഡോവ്‌മെൻ്റ് കാമ്പെയ്നാണ് പിന്തുണ നൽകിയ ബിസിനസ് സംരഭകരെ അഭിനന്ദിച്ച് യുഎഇ. ദുബായ് ഓപ്പറയിൽ സംഘടിപ്പിച്ച മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ...
2022-ൽ ലോക രാജ്യങ്ങളിലെ അർഹതപ്പെട്ടവരെ സഹായിക്കാനായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് 1.4 ബില്യൺ ദിർഹം (381 മില്യൺ ഡോളർ) ചെലവഴിച്ചതായി വാർഷിക റിപ്പോർട്ട്. നൂറ് രാജ്യങ്ങളിലെ 102...
സർക്കാർ സ്ഥാപനങ്ങളും അന്താരാഷ്ട്ര കോർപ്പറേഷനുകളും സ്വകാര്യ മേഖലയും തമ്മിലുള്ള വിശാല സഹകരണത്തിലൂടെ ഡിജിറ്റൽ വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുമുള്ള പദ്ധതികൾ ദുബായ് മുൻകൂട്ടി വികസിപ്പിക്കുകയാണെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്....