‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: global village

spot_imgspot_img

പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗങ്ങളുടെ സമയം പ്രഖ്യാപിച്ചു

പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്. അതി​ഗംഭീരമായ കരിമരുന്ന് പ്രകടനമാണ് ​ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31ന് (ചൊവ്വ) വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് പുതുവർഷത്തിന്റെ ആഘോഷ...

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ദുബായ് ​ഗ്ലോബൽ വില്ലേജ്; 22 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കം

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് ​ഗ്ലോബൽ വില്ലേജ്. ഇതിന്റെ ഭാ​ഗമായി 22 ദിവസത്തെ ആഘോഷപരിപാടികൾക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. 21 അടി ഉയരമുള്ള ക്രിസ്‌മസ് ട്രീയിൽ ദീപങ്ങൾ തെളിച്ചായിരുന്നു ദുബായ് ഗ്ലോബൽ വില്ലേജിലെ ക്രിസ്‌മസ്...

കുടുംബത്തോടൊപ്പം ആസ്വദിക്കാം; പുതിയ ഫാമിലി പാക്ക് പ്രഖ്യാപിച്ച് ദുബായ് ​ഗ്ലോബൽ വില്ലേജ്

കുടുംബത്തോടൊപ്പം ദുബായ് ​ഗ്ലോബൽ വില്ലേജ് ആസ്വദിക്കാൻ ഇതാ പുതിയ ഓഫർ. പുതിയ ഫാമിലി പാക്കാണ് ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. എൻട്രി ടിക്കറ്റുകളും വണ്ടർ പാസ് ക്രെഡിറ്റുകളും ലാഭിക്കാൻ കുടുംബങ്ങളെ അനുവദിക്കുന്ന പുതിയ ഫാമിലി പാസാണ്...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ഉൾപ്പെടെ മൂന്ന്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയാണ് ​ഗ്ലോബൽ വില്ലേജിൽ ഒരുങ്ങുന്നത്. ഇന്ന് മുതൽ ഡിസംബർ...

ദുബായ് ഗ്ലോബൽ വില്ലേജ്; ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം സജീവം, എൻട്രി ഫീസ് 25 ദിർഹം മുതൽ

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കാൻ വെറും അഞ്ച് ദിവസം മാത്രമാണ് ശേഷിക്കുന്നത്. അതിനു മുന്നോടിയായി ഗ്ലോബൽ വില്ലേജ് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം സജീവമായി. 25 ദിർഹം മുതലാണ് എൻട്രി ഫീസുകൾ...