‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Gireesh Puthenchery

spot_imgspot_img

അഭ്രപാളിയിൽ മറഞ്ഞ സൂര്യ കിരീടം 

'പിന്നെയും പിന്നെയും...' ആ തൂലിക തുമ്പിൽ വിരിഞ്ഞ ഗാനങ്ങൾക്ക് കാതോർക്കാൻ ഓരോ മലയാളിയും കൊതിക്കും. വീണുടഞ്ഞ ആ സൂര്യ കിരീടത്തിന് ജീവൻ നൽക്കുന്നതും അദ്ദേഹം ചെയ്തുവച്ച അതേ പാട്ടുകളാണ്. വിരഹമോ വേദനയോ പ്രണയമോ...

വാക്കുകൾ കൊണ്ട് സൂര്യകിരീടം അണിഞ്ഞ ഗിരീഷ് പുത്തഞ്ചേരി

ചലച്ചിത്ര ഗാനങ്ങൾക്ക് സിനിമയുടെ മുഴുവൻ ആത്മാവിനെയും ആവാഹിക്കാനുള്ള കഴിവുണ്ട്. കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന മാജിക്കുകളാണ് ഓരോ സിനിമാ ഗാനവും. സംഗീതത്തിന് പുറമേ ഓരോ വരിയിലും എഴുത്തുകാരൻ ഒളിപ്പിച്ചുവയ്ക്കുന്നത് സിനിമയുടെ അറ്റുപോവാത്ത ജീവനാണ്....

പാട്ടുകൾ പാടാൻ ബാക്കിയാക്കി മറഞ്ഞ ഗിരീഷ് പുത്തഞ്ചേരി

മലയാളത്തിൻ്റെ പ്രിയ പാട്ടെഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞിട്ട് 13 വർഷം പൂർത്തിയാകുന്നു. ഓർമ്മകൾക്ക് വ്യാഴവട്ടകാലവും കഴിഞ്ഞ് ഒരാണ്ടിൻ്റെ കനം. കറുപ്പ് വേഷം, അലസമായുള്ള നടത്തം, മുറുക്കി ചുവന്ന ചുണ്ട്, നീട്ടിയും കുറുക്കിയുമുള്ള സംസാരം, ഗിരീഷ്...