‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബലിപെരുന്നാൾ പ്രമാണിച്ച് അബുദാബി നഗരസഭ ആയിരത്തിലേറെ തൊഴിലാളികൾക്ക് പുതുവസ്ത്രം സമ്മാനിച്ചു. അബുദാബി ദ്വീപ്, അൽറീം ദ്വീപ്, ബനിയാസ്, അൽ റിയാദ് സിറ്റി, യാസ് ദ്വീപ് എന്നീ പ്രദേശങ്ങളിലെ നിർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചാണ് മുനിസിപ്പാലിറ്റി...
ചെറിയ കാലത്തിനുള്ളിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് കല്യാണി പ്രിയദർശൻ. പ്രണയവും തമാശയും ഫൈറ്റുമെല്ലാം തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് ഈ യുവനടി. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് കണ്ട്...
ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ സര്‍ഫറാസിന്റെ അരങ്ങേറ്റം കണ്ട് സന്തോഷവാനായ പിതാവ് നൗഷാദ് ഖാനും വാർത്തകളിൽ ഇടം നേടി. രാജ്കോട്ടില്‍ അരങ്ങേറ്റ സമയത്ത് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടിക്കാലം മുതൽക്കേ...
രഞ്ജി ട്രോഫി മത്സരം കാണാൻ എത്തിയ ഭിന്നശേഷിക്കാരനായ ആരാധകന് തൊപ്പി സമ്മാനിച്ച് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ തൊപ്പിയാണ് താരം തന്റെ ആരാധകന് സമ്മാനിച്ചത്. തൊപ്പി സമ്മാനിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും...
ബോധവൽക്കരണം നടത്തുന്നതിനോടൊപ്പം സമ്മാനങ്ങളും നൽകി ദുബായ് പോലീസ്. ഇ-സ്കൂട്ടർ യാത്രക്കാർക്ക് വേഗപരിധിയെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുന്നതിനൊപ്പം നിരവധി സമ്മാനങ്ങളും ദുബായ് പോലീസ് വിതരണം ചെയ്തു. ട്രാഫിക് അവബോധം പ്രചരിപ്പിക്കുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി...