‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: gcc

spot_imgspot_img

ഇ-വിസ വേഗത്തിലാക്കി സൌദി; ഓൺ അറൈവൽ വിസ നടപടിയും ലളിതം

ഇ-വിസയും ഓൺഅറൈവൽ വിസയും കൂടുതൽ എളുപ്പമാക്കി സൌദി. ഉംറ നിര്‍വഹിക്കാനും സൗദി സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് നടപടികള്‍ ലഘൂകരിച്ചുകൊണ്ടാണ് നീക്കം. ഇ-വിസ അഞ്ച് മിനിറ്റ് മുതല്‍ പരമാവധി അരമണിക്കൂറിനുള്ളില്‍ അനുവദിക്കുന്നുണ്ട്. ടൂറിസ്റ്റ് ഇ വിസക്ക് 535...

പുനരുപയോഗ ഊർജ പദ്ധതികൾ ജിസിസിയ്ക്ക് കരുത്താകുമെന്ന് എസ് & പി ഗ്ലോബൽ റേറ്റിംഗ്സ്

സോളാർ പ്ലാൻ്റുകൾ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ ജിസിസി രാജ്യങ്ങളുടെ മൂലധന വിപണിക്ക് കരുത്താകുമെന്ന് എസ് & പി ഗ്ലോബൽ റേറ്റിംഗ്സ്. ഇതിന് അനുകൂലമായി അറബ് ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ...

സന്ദര്‍ശകരെ ആകര്‍ഷിച്ച് ഖത്തര്‍; കൂടുതല്‍ സഞ്ചാരികൾ ജിസിസിയില്‍നിന്ന്

ഖത്തറിലേക്ക് ഒ‍ഴുകിയെത്തുന്ന സഞ്ചാരികളില്‍ അധികവും ജിസിസി രാജ്യങ്ങളില്‍നിന്ന്. ക‍ഴിഞ്ഞ ഡിസംബറിലെ കണക്കുകൾ അനുസരിച്ച് 2,44,261 പേരാണ് വിവിധ ജിസിസി രാജ്യങ്ങളില്‍നിന്നായി ഖത്തറിലെത്തിയത്. നവംബറിൽ 1,28,423 സന്ദർശകരെത്തിയിരുന്നു. 2021 ഡിസംബറിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം അഞ്ചിരട്ടിയായി...

ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ ഇരട്ടി വര്‍ദ്ധന

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി ഖത്തര്‍. സൗദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകളിലാണ് വര്‍ദ്ധന. ക‍ഴിഞ്ഞ വര്‍ഷം തുടക്കത്തിലുണ്ടായതിനേക്കാൾ 85 ശതമാനം വര്‍ദ്ധനവാണ് മൂന്നാം...

ജിസിസിയിലെ താമസക്കാര്‍ക്ക് ഹയാ കാര്‍ഡ് വേണ്ട ; ഖത്തറിലെത്താന്‍ ഇളവുകൾ ഇന്നുമുതല്‍

ഫുട്ബോൾ ലോകകപ്പ് ആവേശം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നീങ്ങവേ ആരാധകര്‍ക്ക് ഖത്തറിലെത്താന്‍ കൂടൂതല്‍ ഇളവുകൾ. ജിസിസി പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലെത്താന്‍ ഹയാ കാര്‍ഡ് വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജിസിസി വിസയുളളവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനാണ്...

സൈനിക ജാഗ്രതയില്‍ വീ‍ഴ്ച പാടില്ല; ജിസിസി പ്രതിരോധം ശക്തമാക്കാന്‍ തീരുമാനം

ജിസിസി രാജ്യങ്ങൾക്കിടയിലെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനും സൈനിക ജാഗ്രത വര്‍ദ്ധിപ്പിക്കാനും ധാരണ. ജിസിസി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ റിയാദില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് തീരുമാനം. ലോകമെമ്പാടുമുളള സംഭവ വികാസങ്ങൾ കണക്കിലെടുത്താണ് നീക്കം. പ്രതിരോധ സഹകരണം ശക്തമാകുന്നത്...