‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
24 മണിക്കൂറിനുള്ളിൽ എവറസ്റ്റും ലോത്സെയും കീഴടക്കുന്ന ആദ്യ ജിസിസി വനിതയായി ചരിത്രം സൃഷ്ടിച്ച് എമിറാത്തി പ്രൊഫഷണലും രണ്ട് കുട്ടികളുടെ അമ്മയുമായ ദനാഹ് അൽ അലി. 'പീക്ക്-ടു-പീക്ക്' എന്നറിയപ്പെടുന്ന ഈ നേട്ടം ഇതുവരെ മറ്റൊരു...
എണ്ണ ഇതര മേഖലയുടെ വളർച്ചയ്ക്കൊപ്പം 2023-ൽ ജിസിസി സമ്പത് വ്യവസ്ഥയിലം വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെയും യുഎഇയുടെയും സമ്പദ്‌വ്യവസ്ഥ യഥാക്രമം 2.2 ശതമാനവും 2.8 ശതമാനവും വളരുമെന്ന് ലോക ബാങ്കിൻ്റെ നിഗമനം. ജിസിസിയിലെ...
യുവജനങ്ങളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ. യുവജന, കായിക സമിതി മന്ത്രിമാരുടെ മസ്കത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഒമാൻ വിദ്യാഭ്യാസ മന്ത്രി ഡോ.മദീഹ ബിൻത് അഹമ്മദ്...
വിനോദസഞ്ചാരികൾക്ക് 'ഷെൻഗൻ രീതിയിലുള്ള ' വിസ ആരംഭിക്കാനൊരുങ്ങി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ. ഇത് ജിസിസി മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത സിംഗിൾ വിസ നേടുന്നത് സംബന്ധിച്ച്...
അറബ് മേഖലയിൽ വിവധ രാജ്യങ്ങൾ തമ്മിലുളള ഐക്യവും നയതന്ത്ര ബന്ധങ്ങളും ശക്തിപ്പെടുന്നതായി സൂചന. യുഎഇയും സൌദിയും ഉൾപ്പടെ മുൻനിര രാജ്യങ്ങൾ നടത്തുന്ന ഇടപെടുകളാണ് ഫലം കാണുന്നത്. ജിസിസി കൌൺസിലിൻ്റെ പ്രവർത്തനവും അറബ് ഐക്യത്തിന്...