‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
'ഗാലന്റ് നൈറ്റ് 3' പ്രവർത്തനത്തിന്റെ ഭാഗമായി ഗാസ മുനമ്പിലെ റാഫയിൽ മൂന്ന് ഡീസാലിനേഷൻ പ്ലാന്റുകൾ നിർമ്മിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ യു.എ.ഇ.യുടെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് പ്രഖ്യാപിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
ഗാസ മുനമ്പിൽ സ്ഥാപിക്കുന്ന ഫീൽഡ് ഹോസ്പിറ്റലിന്റെ നിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനായി സാമഗ്രികളും ഉപകരണങ്ങളും വഹിക്കുന്ന ആറ് വിമാനങ്ങൾ കൂടി യുഎഇ അയച്ചു.
അബുദാബിയിൽ നിന്ന് ഈജിപ്തിലെ അൽ-അരിഷ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പുറപ്പെട്ട വിമാനം, പലസ്തീൻ ജനതയെ...
പലസ്തീനികൾക്കാവശ്യമായ മെഡിക്കൽ സഹായം എത്തിക്കുന്നതിനായി ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കാൻ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു . 'ഗാലന്റ് നൈറ്റ് 3' മാനുഷിക പ്രവർത്തനത്തിന്റെ ഭാഗമാണ്...
ഗസ്സയിൽ അണുബോംബ് ആക്രമണം നടത്തുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ. മന്ത്രിയുടെ പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വംശഹത്യക്കുള്ള നീക്കമാണ് നടക്കുന്നതെന്ന ആശങ്കയുണ്ടെന്നും യുഎഇ വിദേശകാര്യമന്ത്രാലയം...
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുഎഇ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയ വിവരം മോദി എക്സ് പ്ലാറ്റ്ഫോമില്‍...