‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വാണിജ്യ, പാർപ്പിട കെട്ടിടങ്ങളിലെ ദ്രവീകൃത പെട്രോളിയം വാതക (എൽപിജി) സംവിധാനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്ന പദ്ധതികളുമായി അബുദാബി ഊർജ വകുപ്പ്. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിശോധനാ കാമ്പയ്നിൻ്റെ ഭാഗമായി എൽപിജി ഗ്യാസ്...
സൗദിയിൽ പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് രാജ്യത്ത് പാചക വാതകത്തിന്റെ വില കൂട്ടിയത്. പാചക വാതക...
യുഎഇ മാനദണ്ഡങ്ങൾ ലംഘിച്ച് ഗ്യാസ് സിലിണ്ടറുകൾ വിൽപ്പന നടത്തിയ നിരവധി വ്യാപാരികൾക്കും കമ്പനികൾക്കുമെതിരെ അധികൃതർ നടപടി സ്വീകരിച്ചു. ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (ഡി എസ് സി ഇ) എമിറേറ്റിലുടനീളം സംയുക്ത...
പ്രതിദിന എണ്ണ ഉല്പാദനം വര്‍ദ്ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎഇയും സൗദിയും. എണ്ണ ഉത്പാദത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ഒപെക് തീരുമാനം തുടരുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഡിസംബർ 4 ന് നടക്കുന്ന അടുത്ത മീറ്റിംഗിൽ ക്രൂഡ്...
അബുദാബിയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിയില്‍ ഒരു മരണം കൂടി.
ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ധനേഷാണ് (32)മരിച്ചത്. ഇതോടെ മരണ സംഖ്യ മൂന്നായി ഉയര്‍ന്നു. അപകടത്തില്‍ ആലപ്പുഴ വെണ്മണി സ്വദേഷി ശ്രീകുമാറും മരണമടഞ്ഞതായി ബന്ധുക്കൾക്ക്...