‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്‌ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്‌ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്‌ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫുജൈറയിൽ അതിശക്തമായ ഇടിയും മഴയും ആലിപ്പഴ മഴ പെയ്തു. കൂടാതെ 12-15 മീറ്റർ വ്യാസമുള്ള ഒരു മിനി ടൊർണാഡോ ചുഴലിക്കാറ്റും വീശിയെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 15 മിനിറ്റോളം...
ഫുജൈറ വിമാനത്താവളത്തിൽ കൂറ്റൻ കാർഗോ സംഭരണശാല ആരംഭിച്ചു. പഴം, പച്ചക്കറി, മാംസം ഉൾപ്പെടെ യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ സൂക്ഷിക്കാനും പുനർ കയറ്റുമതിക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് സംഭരണ ശാലകൾ ഒരുക്കിയിരിക്കുന്നത്. ഇറച്ചി...
ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും കുറഞ്ഞ ചിലവിൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിന് ഫുജൈറ രാജ്യാന്തര വിമാനത്താവളം എയൽലൈനുകളെ സ്വാഗതം ചെയ്തു. സർവീസ് നടത്താൻ താൽപര്യമുള്ള ഏത് എയർലൈൻ കമ്പനിയ്ക്കും വിമാനത്താവളവുമായി ബന്ധപ്പെടാം. കൂടാതെ കമ്പനികൾക്ക്...
ഫുജൈറയിലെ ആദ്യത്തെ സ്മാർട്ട് സിറ്റിയുടെ പ്രവർത്തനം പൂർത്തിയായി. എമിറേറ്റിലെ അൽഹൈൽ മേഖലയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് എമിറേറ്റിലെ ആദ്യത്തെ പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളാൽ സജ്ജീകരിച്ച സ്മാർട്ട് സിറ്റി നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ...
യുഎഇ യിൽ ചൊവ്വാഴ്ച നടന്ന റോഡപകടത്തിൽ രണ്ട് എമിറാത്തികൾക്ക് ദാരുണാന്ത്യം. 17 വയസ്സുള്ള ഒരു പുരുഷനും 44 വയസ്സുള്ള ഒരു സ്ത്രീയുമാണ് മരിച്ചത്. മറ്റ് രണ്ട് വ്യക്തികൾക്ക് ഗുരുതരവും മിതമായതുമായ പരിക്കുകളുണ്ട്. ഫുജൈറ...
ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളെക്കുറിച്ച് സ്ഥിരമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന നംബിയോയുടെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ യുഎഇയിലെ ഫുജൈറ ഒന്നാമതെത്തി.466 അന്താരാഷ്‌ട്ര നഗരങ്ങളെ പിന്നിലാക്കിയാക്കി ഫുജൈറയുടെ നേട്ടം.
ഒന്നാമതെത്തിയ ഫുജൈറയ്ക്ക് 93 ശതമാനത്തിലധികം സ്‌കോർ...