‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫുജൈറയിൽ ഭീതിപരത്തി കാട്ടുപൂച്ച അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഫുജൈറയിലെ ജനവാസ മേഖലയായ മസാഫി പ്രദേശത്തിന് സമീപത്തുനിന്നുള്ള വീഡിയോ സാമൂഹിത മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണെന്ന് എമിറേറ്റ് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ഇത്തരം...
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ഫുജൈറ ആരോഗ്യ മന്ത്രാലയം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘എന്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്തം' എന്ന പേരിൽ പൊതുജനങ്ങളിൽ ആരോഗ്യ അവബോധ...
ഫുജൈറയുടെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ‘ദി നാച്ച്വറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫുജൈറയുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും പ്രതിപാദിക്കുന്ന സമഗ്രമായ ഒരു ഗൈഡാണ് ദി നാച്ചുറൽ ഹിസ്റ്ററി...
52-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഡിസംബർ 2) ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഫുജൈറ പോലീസ്. ഇന്നുമുതൽ (നവംബർ 30) മുതൽ 52 ദിവസത്തേക്കാണ് ഇളവ് ലഭിക്കുക.
ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറ...
എട്ടാമത് ഫുജൈറ അന്താരാഷ്ട്ര അറേബ്യൻ കുതിര സൗന്ദര്യ മത്സരത്തിന് ഡിസംബര്‍ 14-ന് തുടക്കം. ഫുജൈറ ഫോർട്ട് അങ്കണത്തിൽ വെച്ച് ഡിസംബർ 16 വരെയാണ് മത്സരം നടക്കുന്നത്. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ...
ഫുജൈറയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയായ ശ്രീജുവിന് 20 മില്യൺ ദിർഹത്തിന്റെ മഹ്സൂസ് പ്രൈസ്. 'തന്റെ പേരിൽ 20 മില്യൺ ദിർഹം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ഇപ്പോൾ ഒരു...