‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വേനൽക്കാലമായതോടെ യുഎഇയിൽ മാമ്പഴവിപണി സജീവമായി. ജനപ്രിയ മാമ്പഴങ്ങളൾ കുറഞ്ഞ വിലയിലാണ് ഷാർജയിലേയും ദുബായിലേയും വിപണിയിലെത്തുന്നത്. ഇന്ത്യ, പാകിസ്ഥാൻ, യെമൻ രാജ്യങ്ങളിലെ മാമ്പഴങ്ങൾക്കാണ് വിപണിയിൽ ഡിമാൻ്റ് ഏറെ. പെറു, ബ്രസീൽ, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള...
ഗൾഫ് മേഖലയിൽ വേനൽക്കാലം ആരംഭിച്ചതോടെ ഉഷ്ണമേഖലാ പഴങ്ങൾക്കും ആവശ്യക്കാരേറി. ജനങ്ങളുടെ ആരോഗ്യസംരക്ഷണവും പഴവർഗ്ഗങ്ങളുടെ ഡിമാൻ്റും കണക്കിലെടുത്ത് പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിൽ വേനൽകാല പഴങ്ങളുടെ അത്യപൂർവ ശേഖരമൊരുക്കി. "ട്രോപികൂൾ" എന്ന പേരിലാണ്...
പുതുമയുളള ഒരു ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി. തദ്ദേശ പഴവര്‍ഗ്ഗങ്ങൾ കഴിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നീക്കം. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും പോഷക സമൃദ്ധ വിഭവങ്ങൾ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ക്യാമ്പയിന് നേതൃത്വം നല്കുന്ന പരിസ്ഥിതി-...
ഇന്ത്യന്‍ കാര്‍ഷിക ഉത്പ്പനങ്ങൾക്ക് ഗൾഫ് മേഖലയില്‍ വന്‍ ഡിമാന്റ്. മേഖലയിലേക്കുളള കയറ്റുമതി 31 ശതമാനം വര്‍ദ്ധിച്ചെന്ന് കണക്കുകൾ. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാതത്തിൽ രാജ്യാന്തര വിപണിയിൽ 55,683 കോടി രൂപയുടെ കയറ്റുമതി നടന്നതായാണ്...