‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: free

spot_imgspot_img

യുഎഇ പൗരന്മാർക്ക് യുകെയിലേക്ക് വിസ വേണ്ട; ഇ.ടി.എ പദ്ധതി അടുത്ത വര്‍ഷം മുതല്‍

യുഎഇ പൗരന്മാർക്ക് അടുത്ത വർഷം മുതൽ യുകെയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന് യുകെയിലെ യുഎഇ അംബാസഡർ മൻസൂർ അബുൽഹൂൾ . 2023-ൽ പുറത്തിറങ്ങുന്ന യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ)...

പിസിആര്‍ പരിശോധനയ്ക്ക് നിയന്ത്രണവുമായി അബുദാബി; സൗജന്യ പരിശോധന 14 ദിവസത്തിലൊരിക്കല്‍ മാത്രം

സൗജന്യ പിസിആര്‍ ടെസ്റ്റിന് നിയന്ത്രണവുമായി അബുദാബി. സൗജന്യ പരിശോധന 14 ദിവസത്തിലൊരിക്കലാക്കി ചുരുക്കി. പരിശോധനകളുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് നിയന്ത്രണം. ഗ്രീന്‍ പാസ് കാലാവധി മുപ്പതില്‍നിന്ന് 14 ദിവസമാക്കി കുറച്ചതോടെ പിസിആര്‍ പരിശോധനകൾക്ക്...

വിമാനയാത്രക്കാര്‍ക്ക് ബസ് സര്‍വ്വീസുമായി കമ്പനികൾ; സൗജന്യമായി വിമാനത്താവളങ്ങളിലെത്താം

മധ്യവേനല്‍ അവധിക്കാലത്ത് വിമാനയാത്രക്കാരുടെ തിരക്ക് എറുന്നത് കണക്കിലെടുത്ത് വിമാന കമ്പനികളുടെ നീക്കം. അബുദാബി, ദുബായ് വിമാനത്താവളങ്ങളിലേക്ക് വിമാന കമ്പനികൾ ഷട്ടില്‍ ബസ് സര്‍വ്വീസുകൾ ഏര്‍പ്പെടുത്തി. സൗജന്യമായാണ് യാത്രയെന്നും വിമാനകമ്പനികൾ പറഞ്ഞു. ഇത്തിഹാദ് എയര്‍വേസ് ,...

ജിസിസി താമസക്കാര്‍ക്ക് സൗദിയിലേക്ക് വിസവേണ്ട; കൂടുതല്‍ വിസ ഇളവുകളിലേക്ക് സൗദിയും

യുഎഇയിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കരട് തയ്യാറിയിച്ചുണ്ടെന്ന് ടൂറിസം മന്ത്രാലയം. ദിവസങ്ങൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും വിസ രഹിതയാത്ര അനുവദിക്കുക. യുഎഇ, ബഹ്റൈന്‍,...

യാത്രക്കാര്‍ക്ക് വീട്ടിലിരുന്ന് ചെക്ക് ഇൻ ചെയ്യാം; സൗജന്യ സേവന‍‍വുമായി എമിറേറ്റ്സ് എയര്‍വേസ്

യാത്രക്കാര്‍ക്ക് വീട്ടിലിരുന്ന് ചെക്ക് ഇൻ ചെയ്യാനുള്ള അവസരം ഒരുക്കി ദുബായുടെ മുൻനിര വിമാനകമ്പനിയായ എമിറേറ്റ്‌സ് രംഗത്ത്. ഹോം ചെക്ക്-ഇൻ സേവനമാണ് യാത്രക്കാര്‍ക്ക് ലഭ്യമാകുന്നത്. ദുബായിലും ഷാർജയിലുമായി എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ് ഉപഭോക്താക്കൾക്ക് ഈ...

സൗജന്യവും നൂതനവുമായ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.ജനറേഷന്‍ സ്കൂളുകൾ എന്ന...