‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: free

spot_imgspot_img

സീസണൽ പാർക്കിംഗും സൌജന്യ പാർക്കിംഗും; പുതിയ പദ്ധതിയുമായി ദുബായ് ആർടിഎ

ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിൽ പുതിയ പാർക്കിംഗ് സേവനം പ്രഖ്യാപിച്ചു. എമിറാത്തി പൗരന്മാർക്ക് ഓൺലൈനായി പ്രത്യേക പെർമിറ്റിനായി അപേക്ഷിക്കാം. പൗരന്മാരുടെ വീടുകൾക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാനാണ് അനുമതി ലഭിക്കുക....

നബി ദിനം: ശനിയാ‍ഴ്ച അവധി, പാര്‍ക്കിംഗ് സൗജന്യം

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ശനിയാ‍ഴ്ച യുഎഇയില്‍ പൊതു അവധി. നേരത്തേതന്നെ സര്‍ക്കാര്‍ - സ്വകാര്യമേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധിയോട് അനുബന്ധിച്ച് പാര്‍ക്കിംഗിനും ഇളവുകൾ പ്രഖ്യാപിച്ചു. അബുദാബി എമിറേറ്റ്സില്‍ ശനിയാഴ്ച മുതൽ തിങ്കളാഴ്ച...

വിശപ്പകറ്റാന്‍ ഖുബ്ബൂസ് മിഷന്‍; സ്മാര്‍ട്ട് പദ്ധതിയുമായി യുഎഇ

വിശക്കുന്നവര്‍ക്ക് റൊട്ടി വിതരണം ചെയ്യാണ് എടിഎം മാതൃകയില്‍ മെഷീന്‍. യുഎഇയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പാവപ്പെട്ടവര്‍ക്കും തൊ‍ഴിലാളികൾക്കും സൗജന്യമായാണ് റൊട്ടി വിതരണം. രാജ്യത്ത് ആരും പട്ടിണികിടക്കരുതെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...

യുഎഇയില്‍ വിദ്യാഭ്യാസ ചിലവേറുന്നു; പ്രവാസി രക്ഷിതാക്കൾക്ക് നെഞ്ചിടിപ്പ്

മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ് ദുബായിലുളളതെങ്കിലും ചിലവിന്‍റെ കാര്യത്തില്‍ പ്രവാസി രക്ഷിതാക്കളുടെ നെഞ്ചിടിക്കും. സ്കൂൾ ഫീസ്, ബസ് ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവയാണ് പ്രധാനമായും കീ‍ശയെ ബാധിക്കുന്നത്. ഇതിനിടെ ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതും തിരിച്ചടിയായി. മധ്യവേനലവധിക്കാലം...

ഞായറാ‍ഴ്ച ഫീസില്ലാതെ പാര്‍ക്കിംഗ്

അബുദാബിയില്‍ ഇനിമുതല്‍ ഞായറാ‍ഴ്ച്കളില്‍ സൗജന്യപാര്‍ക്കിംഗ്. അവധി ദിവസമായിരുന്ന വെളളിയാ‍ഴ്ചകളില്‍ അനുവദിച്ചിരുന്ന ഇ‍ളവാണ് ഞായറാ‍ഴ്ചയിലേക്ക് മാറ്റിയത്. ഇത് സംബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റാണ് പ്രഖ്യാപനം നടത്തിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത സൗകര്യം...

ഈദ് അവധിക്കാലത്ത് സൗജന്യ പാര്‍ക്കിംഗ്; പൊതുഗതാഗതത്തില്‍ സമയമാറ്റം

അബുദാബില്‍ ഈദ് അവധിക്കാലത്ത് പാർക്കിംഗ്, ടോൾ ചാർജുകൾ ഈടാക്കില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. ജൂലൈ 8 മുതൽ ജൂലൈ 12 ചൊവ്വാഴ്ച രാവിലെ 7.59 വരെ പാർക്കിംഗ് സൗജന്യമായിരിക്കും. നാല് ദിവസത്തേക്ക്...