‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: free

spot_imgspot_img

ദുബായിലെ മെട്രോ യാത്രക്കാർക്ക് സൗജന്യ കാർ പാർക്കിംഗ് സൗകര്യം

മെട്രോ യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്കിംഗ് അനുവദിക്കുന്ന മൂന്ന് മെട്രോ സ്റ്റേഷനുകളുണ്ട് ദുബായിൽ . 'പാർക്ക് ആൻഡ് റൈഡ്' എന്ന പേരിലാണ് ഈ സേവനം നൽകുന്നത്. യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്ക് ചെയ്തശേഷം...

ഇസ്ലാമിക് ന്യൂ ഇയർ; ഷാർജയിൽ ഞായറാഴ്ച പൊതുപാർക്കിംഗ് സൗജന്യം

ഷാർജയിൽ ജൂലായ് 7ന് ഞായറാഴ്ച ഇസ്ലാമിക് ന്യൂ ഇയർ (ഹിജ്‌റി ന്യൂ ഇയർ) പ്രമാണിച്ച് പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിംഗ് സോണുകൾക്ക് ഈ...

എല്ലാ എമിറേറ്റുകളിലും 100 സൗജന്യ, അതിവേഗ ചാർജിംഗ് ഇവി യൂണിറ്റുകൾ വിന്യസിക്കാനൊരുങ്ങി യുഎഇ

പൂർണ്ണമായി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലയായ UAEV, ഏഴ് എമിറേറ്റുകളെയും ഉൾക്കൊള്ളുന്ന നെറ്റ്‌വർക്കിന് തുടക്കം കുറിച്ചു. ഈ സംരംഭം അബുദാബിയിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയവും...

ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് യുഎഇ

ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ സൗജന്യ പാർക്കിംഗും ടോൾ ഗേറ്റ് യാത്രകളും പ്രഖ്യാപിച്ചതായി അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു. ടോളുകളും സൌജന്യമാക്കിയിട്ടുണ്ട്. എമിറേറ്റിൽ അധിക ബസ് സർവീസുകളും ഉണ്ടാകും. 2023 ജൂൺ...

ഈദ് അവധി: സൌജന്യ പാർക്കിംഗ് വ്യക്തമാക്കി അബുദാബിയും ദുബായും

ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളിൽ അബുദാബി എമിറേറ്റിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ അവധി അവസാനിക്കുന്നത് വരെ മവാഖിഫ് പാർക്കിംഗ് ഫീസ് ഒഴിവാക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻ്റ്...

ഷാർജയിലെ ഇൻ്റർസിറ്റി ബസ്സുകളിൽ സൌജന്യ ഇൻ്റർനെറ്റ് സേവനം

ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലെ ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇൻ്റർനെറ്റ് സേവനം ആരംഭിച്ചു. പൊതുഗതാഗത യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഉപഭോക്തൃ സന്തോഷത്തിൻ്റെ ഉയർന്ന നിരക്കുകൾ കൈവരിക്കുന്നതിനും...