‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായിരിക്കുകയാണ് ഫ്രാൻസ്. പാർലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിലായിരുന്നു തീരുമാനം. 72-ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതോടെ ഫ്രാൻസിൽ എന്റെ...
നിയമമേഖലയിലെ ഗ്ലോബൽ ഇന്റർനാഷണൽ അവാർഡ് കുവൈത്തി പൗരന്. ഫ്രഞ്ച് തലസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് 2023 ലെ മികച്ച അറബ് നിയമജ്ഞനുള്ള അവാര്‍ഡ് കുവൈത്തി പൗരനായ ഫവാസ് മുഹമ്മദ് അൽ അവാദി നേടിയത്.
അമേരിക്കയിലെ...
ഫ്രാൻസിലെ കലാപം രൂക്ഷമായതോടെ ഫ്രാൻസിലുള്ള സൗദി പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി സൗദി അറേബ്യ. പൗരന്മാരോട് പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഫ്രഞ്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും പാരീസിലെ സൗദി...
പാരിസ്ഥിതിക പ്രശ്നങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ഹരിത ഇന്ധനം പ്രോൽസാഹിപ്പിക്കാൻ ധാരണയിലെത്തി ഫാൻസും യുഎഇയും. ഹൈഡ്രജൻ, ആണവ ഊർജങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്നതിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചു. ആണവോർജവും ഹൈഡ്രജനും ഭാവിയുടെ ഇന്ധനമായി...
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള മലയാള ചലച്ചിത്ര താരമാണ് മമ്മൂട്ടി. എന്നാൽ അങ്ങ് ഫ്രാൻസിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍...
സൌദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി വെള്ളിയാഴ്ച എലിസി കൊട്ടാരത്തിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. എക്‌സ്‌പോ 2030 ബിഡ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സൽമാൻ രാജകുമാരൻ ബുധനാഴ്ചയാണ്...