‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നിയമലംഘനം നടത്തിയ 7378 വനിതകൾ ഉൾപ്പെടെ 10,482 പ്രവാസികളെ ഒരാഴ്ചയ്ക്കിടെ സൗദിയിൽ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾക്ക് നടപടി നേരിട്ടവരെയാണ് നാടുകടത്തിയത്. സെപ്റ്റംബർ 14 മുതൽ...
സൗദി ഇതര നിവാസികൾക്ക് രാജ്യത്ത് സ്വത്ത് കൈവശം വയ്ക്കാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ തീരുമാനിച്ച് സൗദി അറേബ്യ. മിഡിൽ ഈസ്റ്റിലെ പ്രോപ്പർട്ടി മാർക്കറ്റിനെ മാറ്റിമറിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തൽ. ആഗോള നിക്ഷേപകർ...
ഒമാനികൾക്ക് മുൻകൂർ അനുമതിയില്ലാതെ വിദേശികളെ വിവാഹം കഴിക്കുന്നതിന് അനുവാദം നൽകി ഉത്തരവ്.നിയമത്തിൽ മാറ്റം വരുത്തി സുൽത്താൻ ഹൈതം ബിൻ താരികാണ് ഉത്തരവ് പ്രഖ്യാപിച്ചത്. നിലവിലെ നിയമത്തിൽ ഭേതഗതി വരുത്തിയാണ് ഇളവുകൾ അനുവദിച്ചത്.
വിദേശികളുമായുള്ള ഒമാനികളുടെ...
വിദേശികൾക്ക് ഇനി കൂടുതൽ ബന്ധുക്കളെ സന്ദർശക വീസയിൽ സൗദിയിലേക്ക് കൊണ്ടുവരാൻ കഴിയും. മുൻപ് ഇല്ലാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യമന്ത്രാലയം വെബ്സൈറ്റിൽ ഉൾപ്പെടുത്തി.
മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മാതാമഹൻ, പേരമകൻ,...
സൗദിയിലെ വിവാഹ നിയമങ്ങൾ കര്‍ക്കശമാക്കുന്നു. വിദേശികളെ വിവാഹം കഴിക്കണമെങ്കില്‍ നിമയപ്രകാരം രജസ്ട്രേഷന്‍ നടത്തണമെന്ന് മുന്നറിയിപ്പ്. മുന്‍കൂര്‍ രജിസട്രേഷനില്ലാതെ വിദേശി വനിതയെ വിവാഹം ചെയ്താല്‍ ഒരുലക്ഷം റിയാന്‍ പിഴ ചുമത്താനാണ് പുതിയ തീരുമാനം. സ്വകാര്യ...