‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫ്രാൻസ് പടയുടെ നായകായി അരങ്ങേറ്റം കുറച്ച മത്സരത്തിൽ കിലിയൻ എംബാപ്പെയ്ക്ക് വിജയത്തുടക്കം. ഇരട്ട ഗോൾ നേട്ടവുമായി നായകൻ തന്നെയാണ് ടീമിനെ വിജയത്തിലെത്തിച്ചതും. യൂറോ 2024 ലേക്കുള്ള ക്വാളിഫയർ മത്സരത്തിൽ നെതർലൻഡ്സിനെ എതിരില്ലാത്ത
ഉപനായകൻ അൻ്റോണിയോ...
ഷാർജയിലെ പുതിയതായി പണികഴിപ്പിച്ച അൽ ഖറായിൻ പാർക്ക്-2 പൊതുജനങ്ങൾക്കായി തുറന്നുനൽകി. ഏകദേശം 17.3 ഏക്കർ വിസ്തൃതിയിലാണ് പുതിയ പാർക്ക്. വിശാലമായ പാർക്കിന് ഏകദേശം 17-ലധികം ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയാണുളളത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ...
2023ലെ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ മത്സരം സൗദിയില്‍ നടക്കും. ലോക ഫുട്ബോൾ അസോസിയേഷനായ ഫിഫ ചൊവ്വാഴ്ച ജനീവയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏകകണ്ഠമായിരുന്നു ഫിഫയുടെ പ്രഖ്യാപനം. ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ്...
ഷാര്‍ജയിലെ ഫുട്ബോൾ ക്ളബ്ബുകളില്‍ സ്വദേശി കായികതാരങ്ങൾക്ക് കൂടുതല്‍ അവസരം നല്‍കിയില്ലെങ്കില്‍ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. തിങ്കളാഴ്ച...
ഖത്തര്‍ ലോകകപ്പ് ആവേശം ക്വാര്‍ട്ടല്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് എത്തിയതോടെ മത്സരങ്ങളുടേയും മത്സരം കാണാനെത്തുന്ന ആരാധകരുടെ വിമാന ടിക്കറ്റ് ബുക്കിംഗിംന്റേയും നിരക്ക് ഉയര്‍ന്നു. ഖത്തറിലേക്ക് എത്താന്‍ ആരാധകര്‍ക്ക് യാത്രാ ഇളവുകൾ അനുവദിച്ചതോടെ ജിസിസി രാജ്യങ്ങളില്‍നിന്ന്...