‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: football

spot_imgspot_img

ഫുട്ബോൾ ആരാധകർക്ക് ഇനി ആവേശത്തിന്റെ ദിനങ്ങൾ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് നാളെ കിക്കോഫ്

ഫുട്ബോൾ പ്രേമികൾക്ക് ഇനി ആവേശത്തിന്റെ കാലമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ സീസണിന് നാളെ തുടക്കമാകും. മാഞ്ചെസ്റ്റർ സിറ്റിക്ക് തുടരെ അഞ്ചാം കിരീടം ലഭിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. സിറ്റി കിരീടം ലക്ഷ്യമിട്ട്...

‘കോപ്പ അമേരിക്ക കപ്പ് ഉയർത്തിയ ശേഷം വിരമിക്കുന്നത് സ്വപ്നം കണ്ടിരുന്നു’; വികാരനിർഭരനായി എയ്ഞ്ചല്‍ ഡി മരിയ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണ് അർജൻ്റെൻ താരം എയ്ഞ്ചൽ ഡി മരിയ. വെറുമൊരു പടിയിറങ്ങലിനല്ല താരം തയ്യാറെടുക്കുന്നത്. അഭിമാനത്തോടെയും ദീർഘകാലത്തെ സ്വപ്നം സഫലമായതിന്റെയും സന്തോഷത്തിലാണ് അർജന്റീനയുടെ മാലാഖ വിരമിക്കുന്നത്. ഇതിനിടെ വിരമിക്കലിനെക്കുറിച്ച്...

കിരീട നേട്ടത്തിൽ ചരിത്രം സൃഷ്ടിച്ച് മെസ്സി; സ്വന്തമാക്കിയത് കരിയറിലെ 45-ാം കിരീടം

കിരീട നേട്ടത്തിൽ ചരിത്രം സൃഷ്ടിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതോടെ ക്ലബ്ബിനും രാജ്യത്തിനുമായി അർജന്റീന താരം ലയണൽ മെസ്സി നേടിയ കിരീടങ്ങളുടെ എണ്ണം 45 ആയി. ബ്രസീലിന്റെ...

‘ഇതെന്റെ അവസാന യൂറോ കപ്പ്! ഫുട്ബോൾ ലോകത്ത് എന്നും ഉണ്ടാകും’; വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ആരാധകരെ ദു:ഖത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ കളിക്കുന്നത് തൻ്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്നാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ‌സ്ലൊവേനിയയ്ക്കെതിരായ പ്രീ ക്വാർട്ടർ ജയത്തിന് പിന്നാലെയായിരുന്നു...

ബൂട്ടഴിക്കാനൊരുങ്ങി ക്യാപ്റ്റൻ; സുനിൽ ഛേത്രിയുടെ വിടവാങ്ങൾ മത്സരം ഇന്ന്

ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരത്തിനൊരുങ്ങുകയാണ് ക്യാപ്റ്റൻ. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും. മെയ് 16നാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സുനിൽ ഛേത്രി...

സുനിൽ ഛേത്രി അന്താരാഷ്‌ട്ര ഫുട്‍ബോളിൽ നിന്ന് വിരമിക്കുന്നു

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി. ജൂൺ ആറിന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമാവും താരം അന്താരാഷ്ട്ര ജേഴ്‌സിയിൽ നിന്നും പടിയിറങ്ങുക. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം...