‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: football

spot_imgspot_img

26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ കുവൈത്തിൽ തിരിതെളിയും

26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്ന് വരെയാണ് ടൂർണമെന്റ് നടത്തപ്പെടുക. ടൂർണമെന്റിൽ 10 തവണ കിരീടം സ്വന്തമാക്കിയ കുവൈത്താണ് ഇത്തവണ...

കേരളത്തിൽ പന്തുതട്ടാൻ മെസിപ്പട എത്തും; പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി

അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ പന്തുതട്ടാനെത്തുമെന്ന് പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദു‌റഹ്‌മാൻ. കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചതായും ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള...

ക്ളബ്ബ് ഫുട്ബോളിനിടെ കലഹം; മൂന്ന് കളിക്കാർക്ക് തടവും പിഴയും

യുഎഇയിൽ നടന്ന ക്ളബ്ബ് ഫുട്ബോൾ മത്സരത്തിനിടെ കലഹിച്ചതിന് 3 ഫുട്ബോൾ താരങ്ങൾക്ക് തടവും 200,000 ദിർഹം പിഴയും വിധിച്ച് കോടതി. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ തെളിവായി ലഭിച്ചതിൻ്റെ...

ഫുട്ബോൾ ആരാധകർ ആവേശത്തിൽ; യുഎഇ – ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

ഖത്തർ - യുഎഇ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന് നടക്കും. ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ലോകകപ്പ് മത്സരങ്ങളിലേയ്ക്ക് സീറ്റ് ഉറപ്പിക്കാൻ...

ഐ.എസ്.എല്ലിന് സെപ്റ്റംബര്‍ 13ന് തുടക്കം; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 15ന് കൊച്ചിയിൽ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) 2024-25 സീസണിന് സെപ്റ്റംബർ 13-ന് തുടക്കമാകും. കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. കഴിഞ്ഞ...

യുട്യൂബ് ചാനല്‍ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒരുദിവസം കൊണ്ട് 11 മില്യൺ സബ്സ്ക്രൈബേഴ്സ്

നിരവധി ആരാധകരുള്ള ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് താരം. ചാനൽ ആരംഭിച്ച് ഒരുദിവസം കൊണ്ട് 11 മില്യൺ ആരാധകരാണ് പേജ് സബ്സ്ക്രൈബ് ചെയ്തത്. യു.ആർ എന്ന...