‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: food

spot_imgspot_img

അശരണര്‍ക്ക് ഭക്ഷണമെത്തിക്കൂ; ഓണ്‍ലൈന്‍ ഡെലിവറി തയ്യാര്‍

എമിറേറ്റ്സ് റെഡ് ക്രൈസന്‍റും ഡെലിവറൂ കമ്പനിയുമായി സഹകരിച്ച് പുതിയൊരു സംരംഭം. അശരണര്‍ക്ക് ഓണ്‍ലൈന്‍ വ‍ഴി ഭക്ഷണകിറ്റുകൾ എത്തിക്കാം. അനാഥർ, വിധവകൾ, താഴ്ന്ന വരുമാനക്കാർ, മറ്റ് ദുർബലരായ വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവരെ സഹായിക്കുന്നതിനായി ഭക്ഷണകിറ്റുകൾ...

അബുദാബി തുറമുഖം കേന്ദ്രീകരിച്ച് ആഗോള ഭക്ഷ്യ സംഭരണ – വിതരണ കേന്ദ്രം ഉടന്‍

ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കാന്‍ അബുദാബി തുറമുഖം കേന്ദ്രമാക്കി പുതിയ സംവിധാനം ഒരുങ്ങുന്നു. ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്ന പേരില്‍ ഭക്ഷ്യ സംഭരണ, വിതരണ കേന്ദ്രം ആരംഭിക്കാനാണ് പദ്ധതി. ഒക്ടോബറില്‍ അബുദാബിയില്‍...

ക്ഷാമ ഭീതി വേണ്ടെന്ന് കുവൈറ്റ്; ഭക്ഷ്യ കരുതല്‍ ശേഖരമുണ്ടെന്ന് വാണിജ്യമന്ത്രാലയം

ആഗോളതലത്തിൽ തുടരുന്ന പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും സാഹചര്യത്തിൽ ഭക്ഷ്യ കരുതൽ ശേഖരം ഉറപ്പുവരുത്തിയെന്ന് കുവൈത്ത്​ വാണിജ്യ മന്ത്രാലയം. ഒരു വർഷത്തിലേറെ ഉപയോഗിക്കാനുള്ള സാധനങ്ങൾ കരുതൽ ശേഖരത്തിലുണ്ടെന്നും അറിയിപ്പ്. വിലക്കയറ്റ ഭീതിയില്‍ ആളുകൾ സാധനങ്ങൾ വാങ്ങിച്ചുകൂട്ടുന്നതും പൂ‍ഴ്ത്തിവയ്പ്പ്...

പകര്‍ച്ച വ്യാധിയും ഭക്ഷ്യ സുരക്ഷയും പ്രധാന വെല്ലുവിളിയെന്ന് സൗദി

ഭക്ഷ്യ സുരക്ഷ , ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നീ വെല്ലുവിളികൾ നേരിടുന്നതിന് ആഗോള സഹകരണം അനിവാര്യമാണെന്ന് സൗദി. െഎക്യരാഷ്ട്ര സഭയിലാണ് സൗദി ആവശ്യം ഉന്നയിച്ചത്. യുഎന്‍ സംഘടിപ്പിച്ച ആഗോള യോഗത്തില്‍ സൗദി വിദേശകാര്യ...

റൈഡര്‍മാരുടെ ശമ്പളം കുറയ്ക്കില്ലെന്ന് ഡെലിവറൂ

ഫുഡ് ഡെലിവറി റൈഡര്‍മാരുടെ ശമ്പളമൊ ആനുകൂല്യങ്ങ‍ളൊ വെട്ടിക്കുറയ്ക്കില്ലെന്ന് ഫുഡ് ഡെലിവറി സേവന ദാതാവാവ ഡെലിവറൂ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കി. ശമ്പളം വെട്ടിക്കുറച്ചതായി ആരോപിച്ച് അടുത്തിടെ റൈഡർമാർ എതിര്‍പ്പ് അറിയിച്ചതോടെയാണ് കമ്പനി നയം...

യുക്രൈനിയന്‍ അഭയാര്‍ത്ഥികൾക്ക് 30 ടണ്‍ ഭക്ഷണമെത്തിച്ച് യുഎഇ

സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യുക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി യുഎഇ. ഇതിന്‍റെ ഭാഗമായി മോൾഡോവയിലേക്ക് 30 ടൺ ഭക്ഷണസാധനങ്ങൾ കയറ്റി അയച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രൈനിയൻ അഭയാർഥികളുടെ ബുദ്ധിമുട്ടിന്...