‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: food

spot_imgspot_img

ഭക്ഷണം പാഴാക്കരുത്, സുരക്ഷ പ്രധാനം; ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ

യുഎഇയിൽ റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ പരിശോധനകൾ ശക്തമാക്കി ഉ​ദ്യോ​​ഗ​സ്ഥ​ർ. സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണവും ആരംഭിച്ചത്. ഭ​ക്ഷണ ​ശാ​ല​ക​ൾ, ഭക്ഷണ...

റമദാൻ: ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യാൻ അനുമതി വേണം

ദുബായിൽ റംസാനോട് അനുബന്ധിച്ച് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നവർ മുൻകൂർ അനുമതി നേടണമെന്ന് അറിയിപ്പ്. ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻ്റാണ് (ഐ.എ.സി.എ.ഡി.)ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക അനുമതി  ഇല്ലാതെ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നത്...

നാലുനാൾ നീളുന്ന അജ്മാൻ ഭക്ഷ്യമേള; ആദ്യ പതിപ്പിന് നാളെ തുടക്കം

അജ്മാനിലെ സാമ്പത്തിക വികസന വകുപ്പും അജ്മാൻ ടൂറിസം ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റും  സംയുക്തമായി സംഘടിപ്പിക്കുന്ന അജ്മാൻ ഭക്ഷ്യമേളയുടെ ആദ്യ പതിപ്പ് മാർച്ച് 9ന് അജ്മാൻ മറീനയിൽ ആരംഭിക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ...

ഭക്ഷ്യക്ഷാമത്തിനെതിരേ ഒരുമിച്ച് പോരാട്ടം; യുഎസും ഇന്ത്യയും പിന്തുണക്കുമെന്ന് യുഎഇ

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുളള പോരാട്ടത്തിലും ലോകത്തെ ഭക്ഷ്യ ഉൽപ്പാദനം സംരക്ഷിക്കുന്നതിനും യുഎഇ നടത്തുന്ന ദൗത്യത്തിൻ്റെ ഭാഗമാകാനൊരുങ്ങി ഇന്ത്യയും യുഎസും.അബുദാബിയിൽ നടന്ന അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ ഫോർ ക്ലൈമറ്റ് (എഐഎം ഫോർ ക്ലൈമറ്റ്) പരിപാടിയിലാണ് പിന്തുണ...

യുഎഇയില്‍ ഇറക്കുമതി ചിലവ് കുറയുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങൾക്ക് വില കുറയുമെന്ന് സൂചന

കണ്ടെയ്നർ ലഭ്യത വർധിച്ചതോടെ യുഎഇയിലെ ഇറക്കുമതി ചിലവ് കുറഞ്ഞതായി റിപ്പോര്‍ട്ടുകൾ. ഇതോടെ നിത്യോപയോഗ സാധനങ്ങ‍ളുടെ വിലയില്‍ പ്രകടമായ വിലക്കുറവ് ലഭ്യമാകുമെന്ന് നിഗമനം. അരി, ശീതീകരിച്ച കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ എന്നിവയ്ക്ക്...

ദുബായില്‍ രുചിമേളങ്ങളുടെ ദിനം; ഗൾഫ് ഫുഡ്ഡിന് തുടക്കം

28-ാമത് ഗൾഫ് ഫുഡ് മേളയ്ക്ക് ഇന്ന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളയെന്ന നിലയിലാണ് ഗൾഫ് ഫുഡ് ശ്രദ്ധേയമാകുന്നത്. അയ്യായിരത്തിലധികം ഭക്ഷ്യ സ്റ്റാളുകളുള്ള മേളയിൽ ഈ വർഷം പുതിയതായി 1500 പ്രദർശകരാണ് പങ്കെടുക്കുക. 125...