‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Food delivery

spot_imgspot_img

ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി അറേബ്യ

സൗദി അറേബ്യയിൽ ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി. മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിന്റേതാണ് നടപടി. തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായതും മാന്യമായതും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ തൊഴിലാളികൾ ധരിക്കണമെന്നാണ് നിർദേശം. നിരവധി നിർദേശങ്ങളാണ് അധികൃതർ ഹോം ഡെലിവറി...

ദുബായിൽ ഫുഡ് ഡെലിവറി ഇനി അതിവേ​ഗം; കൂടുതൽ റോബോട്ടുകൾ നിരത്തിലിറങ്ങും

ദുബായ് നഗരത്തിലൂടെ ഇനി ഫുഡ് ഡെലിവറി റോബോട്ടുകൾ ചീറിപ്പായും. എമിറേറ്റിൽ ഫുഡ് ഡെലിവറി അതിവേ​ഗം സാധ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ റോബോട്ടുകളെ നിരത്തിലിറക്കാനൊരുങ്ങുകയാണ് അധികൃതർ. സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലകളിലേക്കാണ് ഇനി ഭക്ഷണമെത്തിക്കാൻ...

ഭക്ഷണ വിതരണ സുരക്ഷ ഉറപ്പാക്കൽ, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി 

താമസക്കാരുടെ ആരോഗ്യം സംരക്ഷണം ലക്ഷ്യമിട്ട് ഭക്ഷണ വിതരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ നിർദ്ദേശങ്ങളെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഫുഡ് ഡെലിവറി ആവാസവ്യവസ്ഥയുടെ അവിഭാജ്യമായ ഡെലിവറി റൈഡർമാർ, അവ...

ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്ര​ദ്ധിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി

ഫുഡ് ഡെലിവറി ഓർഡറുകളുമായി ബന്ധപ്പെട്ട് ചില മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. മറ്റൊന്നുമല്ല, ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധപുലർത്തണമെന്നാണ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. കഴിവതും...