‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യ - യുഎഇ വിമാന നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇരുരാജ്യങ്ങൾക്കും ഇടയിലെ വിമാനസര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വി.മുരളീധരന് പറഞ്ഞു.
ദുബായിലെ...
ഒക്ടോബറില്‍ ഇന്ത്യ - യുഎഇ വിമാനടിക്കറ്റ് നിരക്ക് ഉയരുമെന്ന് സൂചന. വിജയദശമി, ദീപാവലി ഉത്സവങ്ങോട് അനുബന്ധിച്ച് അവധിയായതിനാല്‍ യാത്രാതിരക്കേറുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍കൂട്ടികണ്ട് വിമാനകമ്പനികളും യുഎഇയിലെ ഹോട്ടലുകളും ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.
ഇതിനകം ദുബായിലെ ഹോട്ടലുകളില്‍...
അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്യിന്ന് വിദേശത്തേക്കും സര്‍വ്വീസ് നടത്തുന് വിമാനങ്ങൾ അധിക നിരക്ക് ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള പ്രവാസി അസോസിയേഷൻ മുഖേനയാണ് കോടതിയില്‍ ഹർജി...
അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ യുഎഇയില്‍ ചില വിമാന സര്‍വ്വീസുകളില്‍ മാറ്റം. ചില വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെന്ന് ബജറ്റ് കാരിയറായ ഫ്ലൈ ദുബായ് വ്യക്തമാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയമാറ്റം...
വേനല്‍ അവധി അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ യുഎഇിയില്നിന്ന് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കുൾ താഴ്ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ടിക്കറ്റ് വിലയില്‍ 60 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുളള നിരക്ക്...